കോട്ടയം: കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത് മധ്യകേരളമാണെന്ന് പറഞ്ഞാല്‍ അതിശിയിക്കേണ്ട കാര്യമില്ല. തൃശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി ഈ നാലു ജില്ലകളിലെ കക്ഷിനില തെരഞ്ഞെടുപ്പില്‍ വളരെ പ്രധാനപ്പെട്ടാണ്. തൃശൂര്‍, കോട്ടയം, ജില്ലകളില്‍ എല്‍ഡിഎഫാണ് നിലവിലെ സാഹചര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ഇടുക്കി, എറണാകുളം ജില്ലകളില്‍ യുഡിഎഫാണ് മുന്നില്‍.
തൃശൂര്‍ ജില്ലയില്‍ 13 മണ്ഡലത്തില്‍ 6 സീറ്റുകളില്‍ എല്‍ഡിഎഫും 4 മണ്ഡലങ്ങളില്‍ യുഡിഎഫും മുന്നിലാണ്. കോട്ടയം ജില്ലയില്‍ 6 മണ്ഡലങ്ങളില്‍ എല്‍ഡിഎഫാണ് മുന്നില്‍. ഇടുക്കി ജില്ലയില്‍ 5 മണ്ഡലങ്ങളില്‍ 3 ഇടങ്ങളില്‍ യുഡിഎഫും രണ്ടിടങ്ങളില്‍ എല്‍ഡിഎഫും മുന്നിട്ട് നില്‍ക്കുന്നു. പാലക്കാട് ജില്ലയില്‍ 12 മണ്ഡലത്തില്‍ 4 ഇടത്ത് എല്‍ഡിഎഫും 2 ഇടത്ത് യുഡിഎഫും ഒന്നില്‍ എന്‍ഡിഎയും മുന്നിലാണ്. എറണാകുളം ജില്ലയില്‍ 14 മണ്ഡലത്തില്‍ 9 ഇടത്ത് യുഡിഎഫും അഞ്ചിടത്ത് എല്‍ഡിഎഫും മുന്നേറുകയാണ്.
നിലവില്‍ തൃപ്പൂണിത്തുറയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ. ബാബുവാണ് മുന്നില്‍ നില്‍ക്കുന്നത്. തൃശൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ബാലചന്ദ്രന്‍ ആണ് മുന്നില്‍ നില്‍ക്കുന്നത്. കോട്ടയത്ത് കഴിഞ്ഞ വര്‍ഷങ്ങളിലെ പോലെ തന്നെ യുഡിഎഫ് പ്രതിനിധിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും, പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുമാണ് മുന്നില്‍.