24.5 C
Kottayam
Monday, May 20, 2024

തിരുവനന്തപുരം കോര്‍പറേഷനിൽ ഇടതുമുന്നണിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം,തകർന്നടിഞ്ഞ് കോൺഗ്രസ്

Must read

തിരുവനന്തപുരം: അഭിമാന പോരാട്ടം നടന്ന തിരുവനന്തപുരം കോര്‍പറേഷനിൽ ഇടതുമുന്നണിക്ക് മിന്നുന്ന വിജയം. കേവല ഭൂരിപക്ഷത്തിന് പുറത്ത് ഒരു സീറ്റ് കൂടി അധികം നേടിയാണ് ഇടതുമുന്നണി തലസ്ഥാനത്ത് ഭരണം പിടിച്ചത്. 35 സീറ്റ് നേടി ബിജെപിയാണ് രണ്ടാം സ്ഥാനത്ത്. ശക്തമായ ത്രികോണ മത്സരത്തിന്‍റെ പ്രതീതി പ്രചാരണ ഘട്ടത്തിൽ ഉടനീളം ഉണ്ടായിരുന്നെങ്കിലും പത്ത് സീറ്റിലേക്ക് ചുരുങ്ങിയ യുഡിഎഫ് ഫലം വന്നപ്പോൾ തകര്‍ന്നടിഞ്ഞു. നൂറ് വാര്‍ഡിൽ മൂന്നിടത്ത് മറ്റുള്ളവരും വിജയിച്ചിട്ടുണ്ട് .

കോര്‍പറേഷൻ ഭരണം പിടിക്കാൻ ഉറപ്പിച്ച് ബിജെപി കളത്തിൽ ഇറങ്ങിയതോടെയാണ് തിരുവനന്തപുരം കോര്‍പറേഷൻ ദേശീയ ശ്രദ്ധയിലേക്ക് എത്തിയത്. ബിജെപിയെ ഭരണത്തിൽ നിന്ന് അകറ്റി നിര്‍ത്താൻ രാഷ്ട്രീയമായും സംഘടനാപരമായും സാധ്യമായത് എല്ലാം ചെയ്യുമെന്ന പ്രഖ്യാപനവുമായാണ് ഇടതു മുന്നണി തെരഞ്ഞടുപ്പിനെ നേരിട്ടതും.

ഇടത് മുന്നണിയുടെ മേയര്‍ സ്ഥാനാര്‍ത്ഥികളും ബിജെപി ജില്ലാ പ്രസിഡന്റെ വിവി രാജേഷും അടക്കം പ്രമുഖര്‍ മത്സരിച്ച വാര്‍ഡുകളിലെല്ലാം പൊരിഞ്ഞ പോരാട്ടമാണ് തലസ്ഥാനത്ത് നടന്നത്. ഇടതുമുന്നണിയുടെ മേയര്‍ സ്ഥാനാര്‍ത്ഥിമാരായിരുന്ന എജി ഒലീന എകെജി സെന്ററിരിക്കുന്ന കുന്നുകുഴി വാര്‍ഡിലും മുതിര്‍ന്ന നേതാവ് പുഷ്പലത നെടുങ്കാട് വാര്‍ഡിലും പരാജയം ഏറ്റുവാങ്ങഇ. മുൻ മേയര് മത്സരിച്ച കരിക്കകം വാര്‍ഡിലും ഇടതുമുന്നണി തോറ്റു.

മേയര്‍ സ്ഥനാര്‍ത്ഥിയായി മത്സര രംഗത്ത് ഉണ്ടായിരുന്ന ജമീല ശ്രീധരൻ പേരൂര്‍ക്കട വാര്‍ഡിൽ നിന്ന് ജയിച്ച് കയറിയിട്ടുണ്ട്. ഇവര്‍ തന്നെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാനാണ് സാധ്യത. 51 സീറ്റ് കേവല ഭൂരിപക്ഷത്തിന് വേണമെന്നിരിക്കെ 52 സീറ്റ് നേടിയാണ് ഒറ്റക്ക് ഭരണം ഉറപ്പിച്ചത്. എൻഡിഎ 35 സീറ്റിൽ ജയിച്ചപ്പോൾ യുഡിഎഫിന് കിട്ടയത് വെറും പത്ത് സീറ്റാണ്. മറ്റുള്ളവര്ഡ മൂന്ന് സീറ്റിൽ ജയിച്ച് കയറി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് അപ്രതീക്ഷിത മുന്നേറ്റം ഉണ്ടാക്കിയ ബിജെപിക്ക് അത്ര വലിയ മുന്നേറ്റം ആവര്ത്തിക്കാൻ ഇത്തവണ കഴിഞ്ഞില്ലെന്നതാണ് തിരുവനന്തപുരം കോര്‍പറേഷൻ ഫലത്തിലെ ഏറ്റവും ശ്രദ്ധേയമായ ഘടകം.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വിജയിച്ച സ്ഥാനാര്‍ത്ഥികൾ

എല്‍.ഡി.എഫ്

കവിത എല്‍.എസ്്(കഴക്കൂട്ടം)
എം. ബിനു(ചന്തവിള)
ഡി. രമേശന്‍(കാട്ടായിക്കോണം)
സ്റ്റാന്‍ലി ഡിക്രൂസ്(ശ്രീകാര്യം)
ആതിര എല്‍.എസ്(ഉള്ളൂര്‍)
എല്‍.എസ് സാജു(ഇടവക്കോട്)
ആശാ ബാബു(ഞാണ്ടൂര്‍കോണം)
അംശു വാമദേവന്‍(കേശവദാസപുരം)
ഡി.ആര്‍ അനില്‍(മെഡിക്കല്‍ കോളേജ്)
പി.കെ രാജു(പട്ടം)
റിനോയ് ടി.പി(മുട്ടട)
എസ് ജയചന്ദ്രന്‍ നായര്‍(കുടപ്പനക്കുന്ന്)
എം.എസ് കസ്തൂരി എം.എസ് കസ്തൂരി
ഡോ. റീന കെ.എസ്(നന്ദന്‍കോട്)
പി. രാജന്‍(പാളയം)
മാധവദാസ്(തൈക്കാട്)
രാഖി രവികുമാര്‍(വഴുതക്കാട്)
പി. ജമീല(പേരൂര്‍ക്കട)
രമ(കാച്ചാണി)
ജി. ഹെലന്‍(വാഴോട്ടുകോണം)
പാര്‍വതി ഐ.എം(വട്ടിയൂര്‍ക്കാവ്)
കൃഷ്ണകുമാര്‍(വലിയശാല)
ബിന്ദു മേനോന്‍ എല്‍.ആര്‍(ആറന്നൂര്‍)
ആര്യ രാജേന്ദ്രന്‍ എസ്(മുടവന്‍മുഗള്‍)
ഡി. ശിവന്‍കുട്ടി(പുഞ്ചക്കരി)
വി. പ്രമീള(പൂങ്കുളം)
സിന്ധു(വെങ്ങാനൂര്‍)
സമീറ എസ് മിഹദാദ്(വിഴിഞ്ഞം)
വി.എസ് സുലോചനന്‍(അമ്പലത്തറ)
വിജയകുമാരി വി(കമലേശ്വരം)
സജുലാല്‍(കളിപ്പാംകുളം)
ആര്‍. ഉണ്ണികൃഷ്ണന്‍ നായര്‍(ആറ്റുകാല്‍)
സലീം(പുത്തന്‍പള്ളി)
മുഹമ്മദ് ബഷീര്‍(മാണിക്യവിളാകം)
സുധീര്‍(ബീമാപള്ളി ഈസ്റ്റ്)
രാജേന്ദ്രന്‍(മുട്ടത്തറ)
വിജയകുമാര്‍(ശ്രീവരാഹം)
സി. ഹരികുമാര്‍(തമ്പാനൂര്‍)
ഗായത്രി എസ് നായര്‍(വഞ്ചിയൂര്‍)
ശാന്ത എം(ചാക്ക)
അയറിന്‍(വലിയതുറ)
ഷാജിദ നാസര്‍(വള്ളക്കടവ്)
സാബു ജോസ്(വെട്ടുകാട്)
ഗോപകുമാര്‍(കടകംപള്ളി)
സുജാദേവി(പേട്ട)
ശരണ്യ എസ്.എസ്(കണ്ണമൂല)
അജിത്കുമാര്‍(അണമുഖം)
നാജ(കുളത്തൂര്‍)
ശ്രീദേവി എ(ആറ്റിപ്ര)
ജിഷ ജോണ്‍(പൗണ്ടുകടവ്)
വിക്രമന്‍(പള്ളിത്തുറ)

*എന്‍.ഡി.എ*

ബിന്ദു എസ്.ആര്‍(ചെറുവക്കല്‍)
ഗായത്രിദേവി(ചെല്ലമംഗലം)
ഉദയന്‍(ചെമ്പഴന്തി)
അര്‍ച്ചന മണികണ്ഠന്‍(പൗഡിക്കോണം)
വി. മീനാ ദിനേഷ്(ചെട്ടിവിളാകം)
മധുസൂധനന്‍ നായര്‍(ശാസ്തമംഗലം)
സുമി.എസ്.എസ്(കാഞ്ഞിരംപാറ)
രാജലക്ഷ്മി(തുരുത്തുമൂല)
നന്ദഭാര്‍ഗവ്(നെട്ടയം)
പത്മ(കൊടുങ്ങാനൂര്‍)
ഗിരികുമാര്‍(പി.റ്റി.പി നഗര്‍)
പത്മലേഖ(പാങ്ങോട്)
കെ.അനില്‍കുമാര്‍(തിരുമല)
ദേവിമ(വലിയവിള)
വി.വി രാജേഷ്(പൂജപ്പുര)
ഷീജ മധുസൂധനന്‍ നായര്‍(ജഗതി)
മഞ്ജു(കരമന)
ജയലക്ഷ്മി പി.എസ്(തൃക്കണ്ണാപുരം)
ദീപിക യു(നേമം)
ഗോപകുമാര്‍(പൊന്നുമംഗലം)
പി.വി മഞ്ജു(പുന്നയ്ക്കാമുഗള്‍)
ആശാനാഥ് ജി.എസ്(പാപ്പനംകോട്)
സൗമ്യ എല്‍(എസ്റ്റേറ്റ്)
അജിത്ത് കുമാര്‍(നെടുങ്കാട്)
വി.ശിവകുമാര്‍(കാലടി)
ശ്രീദേവി എസ്.കെ(മേലാംകോട്)
മോഹനന്‍(വെള്ളാര്‍)
സത്യവതി(തിരുവല്ലം)
സിമി റാണി(ചാല)
സുരേഷ്(മണക്കാട്)
മോഹനന്‍ നായര്‍(കുര്യാത്തി)
രാജേന്ദ്രന്‍ നായര്‍(ശ്രീകണ്‌ഠേശ്വരം)
അശോക് കുമാര്‍(പാല്‍കുളങ്ങര)
കുമാരന്‍ നായര്‍(കരിക്കകം)

*യു.ഡി.എഫ്*

വനജ രാജേന്ദ്രബാബു(മണ്ണന്തല)
ജോണ്‍സണ്‍ ജോസഫ്(നാലാഞ്ചിറ)
സതികുമാരി(കവടിയാര്‍)
ശ്യാംകുമാര്‍(കുറവന്‍കോണം)
മേരി പുഷ്പം.എ(കുന്നുകുഴി)
സി. ഓമന(മുല്ലൂര്‍)
മിലാനി(ബീമാപള്ളി)
പത്മകുമാര്‍(പെരുന്താന്നി)
സെറാഫിന്‍(ശംഖുമുഖം)
സുരേഷ്‌കുമാര്‍ എസ്(ആക്കുളം)

*മറ്റുള്ളവര്‍*

സുരകുമാരി ആര്‍(കിനാവൂര്‍)
പനിയടിമ(കോട്ടപ്പുറം)
നിസാമുദ്ദീന്‍ എം(ഹാര്‍ബര്‍)
മേരി ജിപ്‌സി(പൂന്തുറ)
ജാനകി അമ്മാള്‍(ഫോര്‍ട്ട്)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week