കോഴിക്കോട്: ഒരാഴ്ച നീണ്ടു നിന്ന അനിശ്ചിതത്വത്തിനൊടുവില്‍ മുക്കം മുനിസിപ്പാലിറ്റിയുടെ ഭരണ കാര്യത്തില്‍ തീരുമാനമായി. മുന്‍സിപ്പാലിറ്റി എല്‍.ഡി.എഫ് ഭരിക്കും. മുസ്ലിം ലീഗ് വിമതനായ മുഹമ്മദ് അബ്ദുള്‍ മജീദ് ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത മുനിസിപ്പാലിറ്റി ഭരണം ഇടതിന് ലഭിച്ചത്.
മജീദിന്റെ ആവശ്യങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കാമെന്ന് ഇടതുമുന്നണി ഉറപ്പുകൊടുത്തതോടെയാണ് പിന്തുണ പ്രഖ്യാപിച്ചത്. ആവശ്യങ്ങള്‍ പാലിക്കാതെ വന്നാല്‍ പിന്തുണ പിന്‍വലിക്കുമെന്നാണ് മജീദിന്റെ നിലപാട്.
ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത 33 അംഗ നഗരസഭയില്‍ ഇടത്-വലതു മുന്നണികള്‍ക്ക് 15 സീറ്റുകള്‍ വീതവും ബി.ജെ.പിക്ക് രണ്ടു സീറ്റുമാണ് ഉള്ളത്. മജീദടക്കം നാലുപേരാണ് ലീഗ് വിമതരായി മുക്കത്ത് മത്സരിച്ചത്.
അതേസമയം ലീഗ് തന്നെ തിരിച്ചെടുത്താല്‍ അപ്പോള്‍ എന്തു നടപടി സ്വീകരിക്കണമെന്ന് ആലോചിക്കുമെന്ന് മജീദ് പറഞ്ഞു. ‘ജീവിതാവസാനം വരെ ഒരു ലീഗുകാരന്‍ ആയി തുടരാനാണ് ആഗ്രഹം. പിന്തുണ അഞ്ചുവര്‍ഷത്തേക്ക് തുടരും എന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും മജീദ് പറഞ്ഞു.