ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റിലേക്ക് ഇടതുപക്ഷ എംപിമാരുടെ മാര്‍ച്ച്. സിപിഐ നേതാവ് ബിനോയ് വിശ്വം, കെ.കെ രാഗേഷ്, എ.എം ആരിഫ്, കേരള കോണ്‍ഗ്രസ് നേതാവ് തോമസ് ചാഴിക്കാടന് എംപി തുടങ്ങിയവര്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തു.
കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് എംപിമാരുടെ മാര്‍ച്ച്. താങ്ങുവില ഉറപ്പാക്കണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു. കാര്‍ഷിക നിയമത്തിനെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് എംപിമാരായ കെ.കെ രാഗേഷും എ.എം ആരിഫും പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News