അവിശ്വാസ പ്രമേയം പാസായി; കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം എല്‍.ഡി.എഫിന് നഷ്ടമായി
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഇടതുപക്ഷത്തിന് മേയര്‍ സ്ഥാനം നഷ്ടമായി. യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് എല്‍.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടത്. കോണ്‍ഗ്രസ് വിമതന്‍ പി.കെ രാഗേഷ് യു.ഡി.എഫിനെ പിന്തുണച്ചു. 26നെതിരെ 28 വോട്ടുകള്‍ക്കാണ് അവിശ്വാസ പ്രമേയം പാസായത്.
പി.കെ രാഗേഷിന്റെ പിന്തുണയോടെയായിരുന്നു കണ്ണൂര്‍ കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫ് ഭരണം പിടിച്ചത്. പി.കെ രാഗേഷിനെ ഡെപ്യൂട്ടി മേയറാക്കുകയും ചെയ്തിരുന്നു. 55 അംഗ കൗണ്‍സിലില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും 27 അംഗങ്ങള്‍ വീതമാണുണ്ടായത്. ഒരു എല്‍.ഡി.എഫ് കൗണ്‍സിലര്‍ കഴിഞ്ഞയാഴ്ച മരിച്ചതോടെ എല്‍.ഡി.എഫ് അംഗബലം 26 ആയി ചുരുങ്ങിയിരുന്നു.
അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതിനു മുന്നോടിയായി യു.ഡി.എഫ് പി.കെ രാഗേഷുമായുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിച്ചിരുന്നു. യു.ഡി.എഫിലെ സുമ ബാലകൃഷ്ണന്‍ മേയര്‍ സ്ഥാനാര്‍ത്ഥിയാവുമെന്നാണ് സൂചനകള്‍. പി.കെ രാഗേഷിനെ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്ത് നിലനിര്‍ത്താനുമാണ് തീരുമാനം.