KeralaNewsPoliticsRECENT POSTS
യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് ബി.ജെ.പി പിന്തുണ; പെരുമ്പാവൂര്‍ നഗരസഭാ ഭരണം എല്‍.ഡി.എഫിന് നഷ്ടമായി
എറണാകുളം: പെരുമ്പാവൂര്‍ നഗരസഭാ ഭരണം എല്‍.ഡി.എഫിന് നഷ്ടമായി. ഇടത് ചെയര്‍പേഴ്സണായ സതി ജയകൃഷ്ണനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ മൂന്ന് ബി.ജെ.പി അംഗങ്ങളും ഒരു പി.ഡി.പി അംഗവും പിന്തുണച്ചതോടെയാണ് എല്‍.ഡി.എഫിന് ഭരണം നഷ്ടമായത്.
27 അംഗ ഭരണ സമിതിയില്‍ 13 അംഗങ്ങളുള്ള ഇടതുമുന്നണി യു.ഡി.എഫ് വിമതനായ കെ.എം അലിയുടെ പിന്തുണയോടെയായിരുന്നു ഭരണം നടത്തിയിരുന്നത്. ആകെ 14 വോട്ട് നേടിയാണ് യുഡിഎഫ് നഗരസഭ ഭരണം സ്വന്തമാക്കിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News