25.3 C
Kottayam
Tuesday, May 14, 2024

മൂന്നാറിലും വാഗമണിലുമായി വന്‍ കയ്യേറ്റം ഒഴിപ്പിക്കല്‍; 100 ഏക്കറോളം ഭൂമി തിരിച്ചുപിടിച്ചു

Must read

തൊടുപുഴ: മൂന്നാറിലും വാഗമണിലുമായി വന്‍ കയ്യേറ്റം ഒഴിപ്പിക്കല്‍. നൂറു ഏക്കറോളം ഭൂമി സര്‍ക്കാര്‍ തിരിച്ചുപിടിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് റവന്യൂ വകുപ്പിന്റെ നടപടി. മൂന്നാര്‍ പോതമേട്ടില്‍ ടോള്‍ ട്രീ റിസോര്‍ട്ട് വ്യാജപട്ടയമുണ്ടാക്കി കൈവശപ്പെടുത്തിയ സ്ഥലമാണ് റവന്യൂ വകുപ്പ് എറ്റെടുത്തത്.

സര്‍വേ നമ്പര്‍ 231, 241,243 എന്നിവയില്‍ ഉള്‍പ്പെട്ട പതിനേഴരയേക്കര്‍ ഭൂമി പിടിച്ചെടുത്തു. മൂന്നാര്‍ എല്‍ ആര്‍ തഹസില്‍ദാര്‍ കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സര്‍വ്വേ സംഘമാണ് നടപടി സ്വീകരിച്ചത്. സര്‍വേ നമ്പര്‍ 818, 819, 879 എന്നിവയില്‍ വാഗമണ്‍ ഉളുപ്പുണിയില്‍ എറണാകുളം സ്വദേശി സിറില്‍ പി. ജേക്കബ് കഴിഞ്ഞ പത്ത് വര്‍ഷമായി അനധികൃതമായി കൈവശം വച്ചിരുന്ന 79 ഏക്കര്‍ സ്ഥലവും പിടിച്ചെടുത്തു. ഭൂമി വ്യാജ രേഖകളുണ്ടാക്കി കൈവശപ്പെടുത്തിയെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week