കുവൈറ്റ് സിറ്റി :കൊവിഡ് 19 രോഗബാധ പടര്‍ന്നു പിടിയ്ക്കുന്നതിനിടെ രണ്ട് വര്‍ഷത്തിന് ശേഷം പൊതുമാപ്പ് പ്രഖ്യാപനവുമായി കുവൈറ്റ്. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് അല്‍ സാലെഹ് ആണ് ഉത്തരവിട്ടത്. ഇഖാമാ കാലാവധി തീര്‍ന്നവര്‍ക്കും അനധികൃത താമസക്കാര്‍ക്കും പൊതുമാപ്പ് ഉപയോഗപ്പെടുത്താം. പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടുന്നതിനാണ് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്.
ഏപ്രില്‍ 1 മുതല്‍ 30 വരെയാണു പ്രഖ്യാപിച്ചിരിക്കുന്ന പൊതു മാപ്പ് കാലയളവില്‍ താമസ നിയമ ലംഘകരായ മുഴുവന്‍ പേര്‍ക്കും പിഴയോ ശിക്ഷയോ കൂടാതെ കുവൈറ്റില്‍ നിന്ന് തിരിച്ചു പോകാന്‍ സാധിക്കും. അനുവദിച്ച സമയപരിധിക്കുള്ളില്‍ രാജ്യം വിടാത്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അവസാനമായി കുവൈറ്റ് 2018 ജനുവരിയിലാണ് പൊതു മാപ്പ് പ്രഖ്യാപിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News