27.7 C
Kottayam
Thursday, October 24, 2024

‘ ഭീകരാക്രമണത്തിന് പിന്നിൽ കുർദിഷ് സംഘടന’കുർദിഷ് കേന്ദ്രങ്ങളിൽ തുർക്കിയുടെ തിരിച്ചടി

Must read

അങ്കാര: തലസ്ഥാനമായ അങ്കാറയിൽ ഇന്നലെ നടന്ന ഭീകരാക്രമണത്തിന് പിന്നിൽ കുർദ്ദിസ്ഥാൻ വർക്കേഴ്സ് പാർട്ടി (പി കെ കെ) യാണെന്ന് തുർക്കി. അങ്കാറയിലെ എയ്‌റോസ്‌പേസ് കമ്പനി ആസ്ഥാനത്ത് നടന്ന നടുക്കുന്ന ഭീകരാക്രമണത്തിൽ 5 പേർക്ക് ജീവൻ നഷ്ടമാകുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുർക്കിയിൽ നടന്നത് ഭീകരാക്രമണമാണെന്ന് സ്ഥിരീകരിച്ച ആഭ്യന്തരമന്ത്രി അലി യെർലികായ സംഭവത്തിൽ ശക്തായ തിരിച്ചടിയുണ്ടാകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ അങ്കാറ ഭീകരാക്രമണത്തിന് പിന്നിൽ കുർദ്ദിസ്ഥാൻ വർക്കേഴ്സ് പാർട്ടിയാണെന്ന് വ്യക്തമാക്കി തുർക്കി തിരിച്ചടിയും തുടങ്ങിയിട്ടുണ്ട്. ഇറാഖിലെയും സിറിയയിലെയും കുർദിഷ് ശക്തികേന്ദ്രങ്ങളിൽ ആക്രമണം തുടങ്ങി. ഭീകരാക്രമണങ്ങളെ നേരിടാൻ ലോകം ഒപ്പം നിൽക്കണമെന്നും തു‍ർക്കി അഭ്യർഥിച്ചിട്ടുണ്ട്.

വടക്കൻ ഇറാഖിലെയും സിറിയയിലെയും കുർദിഷ് കേന്ദ്രങ്ങൾക്കെതിരെ വ്യോമാക്രമണം നടത്തിയെന്നും തുർക്കി വ്യക്തമാക്കി. പതിറ്റാണ്ടുകളായി തുർക്കിയിൽ കലാപത്തിന് ശ്രമിക്കുന്ന വിഘടനവാദി ഗ്രൂപ്പായ കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടിയുമായി ബന്ധപ്പെട്ട 32 കേന്ദ്രങ്ങൾ വ്യോമസേന തകർത്തതായും  തുർക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

അതേസമയം അങ്കാറ ഭീകരാക്രമണത്തെ അപലപിച്ച് അമേരിക്കയും റഷ്യയുമടക്കമുള്ള ലോകരാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. അങ്കാറ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നാണ് അമേരിക്ക പറഞ്ഞത്. തങ്ങളുടെ സഖ്യ രാജ്യമായ തുർക്കിക്കെതിരായ ആക്രമണത്തെ ശക്തമായി നേരിടുമെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ വ്യക്താമാക്കി.

ഭീകരാക്രമണത്തെ നേരിടാൻ ലോകം ഒറ്റക്കെട്ടായി നിൽക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. റഷ്യയും അങ്കോറ ഭീകരാക്രമണത്തെ ശക്തമായാണ് അപലപിച്ചത്. ഭീകരവാദത്തെ എല്ലാ അർത്ഥത്തിലും അപലപിക്കുന്നുവെന്നും കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളുടെ വേദനക്കൊപ്പമുണ്ടെന്നുമാണ് റഷ്യ വ്യക്തമാക്കിയത്.

അതേസമയം ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്വം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല. തു​ർ​ക്കി​ഷ് എയ്‌റോസ്‌പേസ് ഇൻഡസ്‌ട്രീസിന്റെ (ടു​സാ​സ് ) പ്രവേശന കവാടത്തിന് ചുറ്റും രണ്ടുപേർ വെടിവെക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഷിഫ്റ്റ് മാറുന്ന സമയത്താണ് സ്‌ഫോടനം നടന്നത്. തുസാസ് കാമ്പസിൽ ഏകദേശം 15,000 പേരാണ് ജോലി ചെയ്യുന്നതെന്നാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സ്വകാര്യ ദൃശ്യം പുറത്തായി; പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയി ടിക് ടോക് താരം

ഇസ്ലാമാബാദ്: സ്വകാര്യദൃശ്യം ചോർന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ടിക് ടോക് താരം. പാകിസ്താൻ സ്വദേശിനിയായ മിനാഹിൽ മാലിക് ആണ് ട്രൻഡിംഗ് ലിസ്റ്റിൽ ഇടം നേടിയത്. സ്വകാര്യദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക്...

ഇത് എന്റെ അവസാനത്തെ കല്യാണം ; കമന്റുകൾക്ക് മാസ് മറുപടിയുമായി നടൻ ബാല

കൊച്ചി : ഇത് എന്റെ അവസാനത്തെ കല്യാണമാണെന്ന് നടൻ ബാല. വിവാഹത്തിന് പിന്നാലെ ഉയർന്ന് വന്ന നെഗറ്റീവ് കമന്റുകൾക്ക് മറുപടി കൊടുക്കുകയായിരുന്നു ബാല. പുതിയ ചിത്രത്തിന്റെ പ്രഖ്യാപന ചടങ്ങിലായിരുന്നു മാസ് മറുപടി നൽകിയത്. ട്രോളുകളും...

ഓഫീസിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി അധിക്ഷേപിച്ചു ; മാനസികമായി ആകെ തകർന്നു ; പ്രതികാര നടപടികൾ ഉണ്ടാകുമോ എന്ന് ഭയക്കുന്നു;പരാതിയുമായി സാന്ദ്ര തോമസ്

കൊച്ചി:പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് തുറന്ന കത്തുമായി നിർമാതാവും നടിയുമായ സാന്ദ്രാ തോമസ്. അസോസിയഷൻ സ്ത്രീ സൗഹൃദമല്ലെന്നും ഭാരവാഹികളിൽ നിന്ന് മോശം അനുഭവമുണ്ടായെന്നും കത്തിൽ പറയുന്നു. സിനിമയുമായി ബന്ധപ്പെട്ട് പരാതി പരിഹരിക്കാനാണ് തന്നെ വിളിച്ചു വരുത്തിയത്. എന്നാൽ...

തട്ടിപ്പുകേസ്‌: ഡിവൈഎഫ്ഐ മുൻ ജില്ലാ നേതാവിനെ അഭിഭാഷകൻ്റെ ഓഫീസിൽ നിന്ന് അറസ്റ്റ് ചെയ്തു

കാസർകോട്: ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത ഡിവൈഎഫ്ഐ മുന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗം സച്ചിത റൈ അറസ്റ്റ് ചെയ്തു. കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്...

ജസ്റ്റിൻ ട്രൂഡോയ്ക്ക് തിരിച്ചടി; പാളയത്തിൽ പട,രാജി വെയ്ക്കാൻ സമ്മർദ്ദം

ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് എതിരെ സ്വന്തം പാളയത്തിൽ പടയൊരുക്കം. ട്രൂഡോ നാലാം തവണയും ജനവിധി തേടരുതെന്ന് ആവശ്യപ്പെട്ട് നിരവധി ലിബറൽ പാർട്ടി അം​ഗങ്ങൾ രം​ഗത്തെത്തി. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ ലിബറൽ...

Popular this week