കൊച്ചി:അള്ള് രാമേന്ദ്രന്’ ശേഷം ബിലഹരി സംവിധാനം ചെയ്യുന്ന ‘കുടുക്ക് 2025’ ന്റെ ട്രെയിലർ റിലീസ് ചെയ്തു. കോവിഡാനന്തര കാലഘട്ടത്തില്‍ 2025 ന്റെ പശ്ചാത്തലത്തില്‍ പറയുന്ന കഥയില്‍ മനുഷ്യന്റെ സ്വകാര്യത ആണ് പ്രമേയം. ‘ THE FUTURE IS TWISTED ’ എന്ന കൗതുകമുണര്‍ത്തുന്ന ടാഗ് ലൈനുമായി എത്തുന്ന ചിത്രം കോമഡിയും റൊമാന്‍സും മിസ്റ്ററിയും ഒക്കെ അടങ്ങിയ ഒരു കംപ്ലീറ്റ് പാക്കേജായി ആണ് പ്രേക്ഷകന് മുമ്പില്‍ എത്തുക. മാരൻ എന്ന കഥാപാത്രമായി എത്തുന്ന കൃഷ്ണശങ്കറാണ് നായകൻ.
കൃഷ്ണശങ്കറിനെ കൂടാതെ ഷൈന്‍ ടോം ചാക്കോ, അജു വര്‍ഗീസ്, ദുര്‍ഗ കൃഷ്ണ, സ്വാസിക എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബിലഹരിയുടെ തന്നെ ‘ തുടരും ’ എന്ന ഷോര്‍ട്ട് ഫിലിമിലെ ഹിറ്റ് പെയര്‍ ആയ സ്വാസികയും റാം മോഹനും വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകതയും കുടുക്കിനുണ്ട്. അഭിമന്യു വിശ്വനാഥ് ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ സ്റ്റേറ്റ് അവാര്‍ഡ് വിന്നര്‍ കിരണ്‍ ദാസ് ആണ്. ശ്രുതിലക്ഷ്മി ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. ചിത്രം ഓഗസ്റ്റ് 25ന് തിയറ്ററുകളിലെത്തും.
പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനകം തന്നെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞതാണ്. മാരന്‍ എന്ന ഗാനരംഗത്തിലെ ലിപ് ലോക്കിനെക്കുറിച്ചും ചര്‍ച്ചകളുണ്ടായിരുന്നു. ഒളിക്യാമറ വെച്ച് രഹസ്യമായി ചിത്രീകരിച്ച രംഗങ്ങളല്ല അത്, ഇന്റിമേറ്റ് രംഗങ്ങളും നോര്‍മ്മലായി കാണാന്‍ ആളുകള്‍ പഠിക്കണമെന്ന് ദുര്‍ഗ കൃഷ്ണയും കൃഷ്ണശങ്കറും പറയുന്നു.
അള്ള് രാമചന്ദ്രന്‍ മുതല്‍ ബിലഹരിയെ അറിയാം. ലോക് ഡൗണ്‍ സമയത്തായിരുന്നു സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞതെന്ന് കൃഷ്ണ ശങ്കറും ദുര്‍ഗ കൃഷ്ണയും പറയുന്നു. അന്ന് ത്രഡ് മാത്രമാണ് പറഞ്ഞത്. കേട്ടപ്പോള്‍ത്തന്നെ ആകര്‍ഷകമായി തോന്നി. പതിവില്‍ നിന്നും വ്യത്യസ്തമായിട്ടുള്ള ക്യാരക്ടറാണ് മാരന്‍. വേരിയേഷനുള്ള കഥാപാത്രമാണ്. അഭിനേതാവെന്ന നിലയില്‍ പെര്‍ഫോം ചെയ്യാന്‍ സാധ്യതകളുള്ള ക്യാരക്ടറാണ് മാരന്റേതെന്ന് കൃഷ്ണ പറയുന്നു. ഭയങ്കരമായ മൂഡ് സ്വിംഗ്‌സുള്ള ക്യാരക്ടറാണ് താനും അവതരിപ്പിച്ചതെന്ന് ദുര്‍ഗ പറയുന്നു.
കുടുക്കിന് ശേഷം ഞങ്ങള്‍ കുറേ സിനിമ ചെയ്തു. ആളുകളിപ്പോഴും കുടുക്കിലെ ലിപ് ലോക്കിനെക്കുറിച്ച് പറഞ്ഞോണ്ടിരിക്കുകയാണ്. ഇതൊക്കെ നോര്‍മ്മലായി കാണേണ്ട കാര്യമാണ്. സിനിമയിലാണ് അങ്ങനെ ചെയ്യുന്നത്. ബാക്കിയുള്ള രംഗം പോലെ തന്നേയെ ഇതും ഉള്ളൂ. ഇമോഷണല്‍ അല്ലെങ്കില്‍ ഫൈറ്റ് അതേപോലെ തന്നെയാണ് ഇന്റിമേറ്റ് രംഗവും. പ്രൊഫഷണലായാണ് ഞങ്ങള്‍ അതിനെ സമീപിക്കുന്നത്. വളരെ സീക്രട്ടായി ഞങ്ങള്‍ ഒരു മുറിക്കകത്തിരുന്ന് ചെയ്തത് ഒളിക്യാമറ വെച്ചിട്ട് കാണിക്കുകയല്ല ചെയ്തതെന്നും ദുര്‍ഗ പറയുന്നു.
ബാക്കി രംഗങ്ങള്‍ പോലെ തന്നെയാണ്. ഏതൊരു രംഗത്തേയും പോലെ ഇതും കാണാന്‍ പഠിക്കുക. ലിപ് ലോക്ക് രംഗമാണ് എന്ന് പറഞ്ഞ് ഞങ്ങളാരും ഇറങ്ങുന്നില്ല. പ്രോപ്പര്‍ ലൈറ്റപ്പ് ചെയ്ത് എടുക്കുന്ന രംഗമാണ്. ഇന്ന് ലിപ് ലോക്കാണ്, എല്ലാവര്‍ക്കും ലീവ് എന്ന് പറഞ്ഞല്ല ആ രംഗം ചിത്രീകരിക്കുന്നത്. ഭൂരിഭാഗം ആളുകള്‍ക്കും അതറിയാം. കുറച്ച് പേര്‍ പറയുന്ന കാര്യങ്ങള്‍ വീണ്ടും ചര്‍ച്ച ചെയ്ത് ന്യായീകരിക്കേണ്ട കാര്യമില്ലെന്നായിരുന്നു കൃഷ്ണ ശങ്കര്‍ പ്രതികരിച്ചത്.
കുടുക്കിന്റെ ഫോട്ടോ ഷൂട്ടില്‍ വെച്ചാണ് കൃഷ്ണ ശങ്കറിനെ ആദ്യം കണ്ടതെന്ന് ദുര്‍ഗ പറഞ്ഞത്. ആദ്യം കാണുമ്പോള്‍ കൈനിറയെ ക്രീമുമായി നില്‍ക്കുകയാണ് ദുര്‍ഗ. സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് ഞങ്ങള്‍ സുഹൃത്തുക്കളായി മാറിയത്. നിങ്ങള്‍ മുന്‍പേ സുഹൃത്തുക്കളായിരുന്നോ എന്നായിരുന്നു ചിലരൊക്കെ ചോദിച്ചത്. ഇത് സെറ്റാവുമെയെന്ന ആശങ്കയായിരുന്നു ആദ്യം മനസിലുണ്ടായിരുന്നതെന്നായിരുന്നു കൃഷ്ണ ശങ്കര്‍ പറഞ്ഞത്. ഒരേ വൈബാണെന്ന് മനസിലാക്കിയതോടെയാണ് അടുത്ത സുഹൃത്തുക്കളായി മാറിയത്. ഫാമിലിയിലും എല്ലാവര്‍ക്കും അറിയാം.