തിരുവനന്തപുരം: കഴിഞ്ഞ ദിവസം നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തരകരുടെ സെക്രട്ടറിയേറ്റ് സമരത്തിനിടെ പ്രസ്‌ക്ലബിനടുത്തുള്ള ക്യാന്റീനില്‍ കയറി ചായയും പലഹാരങ്ങളും കഴിച്ചശേഷം പണം നല്‍കാതെ പോയത് വാര്‍ത്തയായിരിന്നു. പാവം ക്യാന്റീന്‍ നടത്തിപ്പ് കാരന് ആയിരങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. 120 മോദകം, 20 ഉഴുന്നുവട, 40 ചായ എന്നിവയാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ ഓസിന് കടയില്‍ നിന്നും അകത്താക്കിയത്. കഴിച്ച ഭക്ഷണത്തിനു പൈസ ചോദിച്ച നടത്തിപ്പുകാരനോട് അത് ‘അണ്ണന്‍ തരും’ എന്നാണ് ഇവര്‍ പറഞ്ഞത്. ഇനിയും ക്യാന്റീന്‍ തുറന്നു വച്ചാല്‍ കൂടുതല്‍ സാധനങ്ങള്‍ കൈമോശം വരും എന്ന് മനസിലാക്കിയ നടത്തിപ്പുകാരന്‍ കടയ്ക് ഷട്ടറിടുകയായിരിന്നു.
എന്നാല്‍ കാന്റീന്‍ ജീവനക്കാരന്റെ അവസ്ഥ കണ്ട് അദ്ദേഹത്തിന് കൈത്താങ്ങായി രംഗത്ത് വന്നിരിക്കുകയാണ് യൂണവേഴ്‌സിറ്റി കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍. കുറച്ചു പേര്‍ ഒത്തു കൂടി പണം പിരിച്ച് നല്‍കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്. തങ്ങളാല്‍ കഴിയുന്നത് ചെയ്യുന്നുവെന്നാണ് സംഘം പറയുന്നത്. കെഎസ്യുക്കാര്‍ വരുത്തിവെച്ച തുക പഴയ എസ്എഫ്ഐക്കാരും ഡിവൈഎഫ്ഐക്കാരും ചേര്‍ന്ന് നല്‍കുന്നുവെന്ന് പണം നല്‍കി കൊണ്ട് അവര്‍ പറയുന്നു. യൂണിവേഴ്സിറ്റി കോളേജിന്റെ പേര് പറഞ്ഞ് പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസിന് ഇത് ഒരു മറുപടിയാണെന്നും ഇവര്‍ തുറന്നടിച്ചു. ഇനിയും പ്രതിഷേധം നടത്തുമ്പോള്‍ പാവപ്പെട്ട തട്ടുകടക്കാരെയൊന്നും പറ്റിക്കരുതെന്നും ഇവര്‍ പരിഹസിച്ചു.
https://www.facebook.com/T21Official/videos/1102047509989814/