KeralaNewsRECENT POSTS
കെ.എസ്.യു വൈസ്പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ആര്യയെ സഹപാഠികള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്ന് പുറത്താക്കി
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ കഴിഞ്ഞ ദിവസം രൂപീകരിച്ച കെ.എസ്.യു യൂണിറ്റിന്റെ വൈസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ആര്യയെ സഹപാഠികള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്ന് പുറത്താക്കി കെ.എസ്.യുവിന്റെ വൈസ് പ്രസിഡന്റ് സ്ഥാനം സ്വീകരിച്ചതിന് പിന്നാലെ ഗ്രൂപ്പുകളില്‍ നിന്ന് ആര്യയെ പുറത്താക്കിയത്. അതേസമയം എസ്.എഫ്.ഐയാണ് ഈ നീക്കത്തിന് പിന്നിലെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ഭാരവാഹികളേയും കോളേജിലെ കെ.എസ്.യു പ്രവര്‍ത്തകരേയും മാനസികമായി തളര്‍ത്താനുള്ള എസ്.എഫ്.ഐയുടെ നീക്കമാണ് ഇതിന് പിന്നിലെന്ന് യൂണിറ്റ് പ്രസിഡന്റ് അമല്‍ ചന്ദ്രന്‍ പറഞ്ഞു. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐയ്ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് എസ്.എഫ്.ഐ ദേശീയ പ്രസിഡന്റ് വി.പി സാനു പ്രതികരിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News