KeralaNews

ശബരിമലയിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി. ബസിന് തീപിടിച്ചു; ആളപായമില്ല

പത്തനംതിട്ട: ശബരിമല തീർഥാടകർക്കായി പമ്പ- നിലയ്ക്കൽ റൂട്ടിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി. ലോഫ്ലോർ ബസിന് തീപിടിച്ചു. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്ന് അധികൃതർ അറിയിച്ചു. അപകടത്തിൽ ആളപായങ്ങളൊന്നും ഇല്ല.

രാവിലെ 8.30 ഓടെയായിരുന്നു ബസിന് തീപിടിച്ചത്. നിലയ്ക്കലിൽനിന്ന് അയ്യപ്പഭക്തരുമായി പമ്പയിലെത്തിയശേഷം ഹിൽടോപ്പിൽ പോയി വാഹനം തിരിച്ച് പമ്പയിൽ എത്തിയപ്പോഴാണ് വാഹനത്തിൽ തീ ആളിപ്പടർന്നത്. തൊട്ടടുത്തുതന്നെ ഫയർഫോഴ്സ് സ്റ്റേഷൻ പ്രവർത്തിക്കുന്നതിനാൽ തീ വേഗത്തിൽ നിയന്ത്രണവിധേയമാക്കി.

ഡ്രൈവറും ക്ലീനറും മാത്രമായിരുന്നു അപകടസമയത്ത് ബസിൽ ഉണ്ടായിരുന്നത്. ബസിന്റെ മധ്യഭാഗത്തുനിന്ന് പുക ഉയരുകയും പിന്നീട് പലഭാഗത്തും തീ പടരുകയുമായിരുന്നു. ഉടൻതന്നെ ഡ്രൈവറും ക്ലീനറും ബിസ്സിൽനിന്ന് ചാടിയിറങ്ങുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button