തിരുവനന്തപുരം: ലോക്ക്ഡൗണിന് ശേഷം ആദ്യമായി കെഎസ്ആര്‍ടിസിയുടെ മാസവരുമാനം 100 കോടി കടന്നു. ജനുവരി മാസം സര്‍വീസ് നടത്തി ലഭിച്ചത് 100 കോടി 46 ലക്ഷം രൂപയാണ്.
ജൂലൈ മാസത്തില്‍ സര്‍വീസ് നടത്തി കിട്ടിയത് 21.38 കോടി മാത്രമായിരുന്നു. അവിടെ നിന്നാണ് ജനുവരി മാസത്തില്‍ 100 കോടി കളക്ഷന്‍ നേടിയത്. 5000 സര്‍വീസുകള്‍ ഉണ്ടായിരുന്നയിടത്ത് ഇപ്പോള്‍ 3200 സര്‍വീസുകളേയുള്ളൂ. കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമ്ബോള്‍ പഴയ പ്രതിമാസ ശരാശരി വരുമാനമായ 180 കോടി രൂപയിലെത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കോര്പറേഷന്. കഴിഞ്ഞ അഞ്ച് മാസമായി സര്‍ക്കാര്‍ സഹായത്തിലാണ് കെഎസ്ആര്‍ടിസിയുടെ നിലനില്‍പ്പ്. ഓരോ മാസവും ശമ്പളവും പെന്‍ഷനുമായി 133 കോടി രൂപയാണ് സര്‍ക്കാര്‍ സഹായം.