ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷനുമായി കെ.എസ്.ഇ.ബി
തിരുവനന്തപുരം: വൈദ്യുതി കണക്ഷനൊപ്പം എല്ലാ ബി.പി.എല്‍. കുടുബങ്ങള്‍ക്കും സൗജന്യമായി ഇന്റര്‍നെറ്റ് കണഷനും ലഭ്യമാക്കാനൊരുങ്ങി വൈദ്യുതിബോര്‍ഡ്. വൈദ്യുതികണക്ഷന് അപേക്ഷ നല്‍കുന്നവര്‍ക്ക് അപ്പോള്‍തന്നെ ഇന്റര്‍നെറ്റുകൂടി ലഭ്യമാക്കാനാണ് ബോര്‍ഡ് പദ്ധതിയിടുന്നത്. ആറുമാസത്തിനുളളില്‍ പദ്ധതി യാഥാര്‍ഥ്യമാക്കാനാണ് കെ.എസ്.ഇ.ബിയുടെ നീക്കം.
കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്ക് (കെ-ഫോണ്‍) എന്ന പേരില്‍ സംസ്ഥാന ഐ.ടി.മിഷനും വൈദ്യുതിബോര്‍ഡും സഹകരിച്ചാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്. വൈദ്യുതിബോര്‍ഡിന്റെ വിപുലമായ നെറ്റ്വര്‍ക്ക് ഉപയോഗപ്പെടുത്തിയുളള ഇന്റര്‍നെറ്റ് കണക്ഷന്‍ യാഥാര്‍ഥ്യമാകുന്നതോടെ ഇ-ഗവേണന്‍സ് രംഗത്ത് വന്‍ കുതിപ്പാണ് പ്രതീക്ഷിക്കുന്നത്.
വൈദ്യുതിബോര്‍ഡിന്റെ സംസ്ഥാനത്തെ മുഴുവന്‍ 220 കെ.വി.സബ്സേറ്റഷനുകളും ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയിലാക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. 770 സെക്ഷന്‍ ഓഫീസുകളിലും ഒ.എഫ്.സി. കണക്ഷനുകള്‍ എത്തിക്കുന്നതോടെ വൈദ്യുതിലൈനുകള്‍ ഉപയോഗപ്പെടുത്തി ഒ.എഫ്.സി. കേബിളുകള്‍ എളുപ്പത്തിലെത്തിക്കാനാകും. 2016-ലാണ് പദ്ധതി തുടങ്ങിയത്. പിന്നീട് ചില സാങ്കേതികതടസ്സങ്ങള്‍ കാരണം പദ്ധതി വൈകുകയായിരുന്നു.