CrimeKeralaNews

കെഎസ്ഇബി ജീവനക്കാരന്‍റെ മരണം; വൈദ്യുതിയെത്തിയത് സ്വകാര്യ സ്ഥാപനത്തിലെ ജനറേറ്ററില്‍ നിന്ന്

ഇടുക്കി: കട്ടപ്പന നഗരത്തിൽ കെഎസ്ഇബി ജീനക്കാരൻ (KSEB) ഷോക്കേറ്റ് മരിച്ചത് സ്വകാര്യ സ്ഥാപനത്തിലെ ജനറേറ്ററിൽ നിന്നും വൈദ്യുതി ലൈനിലേക്ക് എത്തിയത് കൊണ്ടെന്ന് കണ്ടെത്തൽ. ഇലക്‍ട്രിക്കല്‍ ഇൻസ്പെക്ടറേറ്റ് നടത്തിയ പരിശോധനയിലാണ് ഇതുകണ്ടെത്തിയത്. നഗരത്തിലെ ഹൈറേഞ്ച് ഹോം അപ്ലയൻസസ് എന്ന സ്ഥാപനത്തിലെ ജനറേറ്ററിൽ നിന്നാണ് വൈദ്യുതി എത്തിയതെന്നാണ് പരിശോധനിൽ കണ്ടെത്തിയിരിക്കുന്നത്.

ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ നിർമ്മല സിറ്റി മണ്ണാത്തിക്കുളത്തിൽ എം വി ജേക്കബാണ് തിങ്കളാഴ്ച ഷോക്കേറ്റ് മരിച്ചത്. കെഎസ്ഇബി വൈദ്യുതി ഓഫ് ചെയ്ത ശേഷമാണ് പണികൾ നടത്തിയത്. എന്നിട്ടും ബെന്നിക്ക് ഷോക്കേറ്റതോടെയാണ് ഇലക്ട്രിക്കൽ ഇൻസ്പെ്ക്ടറേറ്റ് പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് ഹൈറേഞ്ച് ഹോം അപ്ലയൻസസിലെ ജനറേറ്ററിൽ നിന്നുമാണ് വൈദ്യുതി പ്രവഹിച്ചതെന്ന് കണ്ടെത്തിയത്. ജനറേറ്റർ കൃത്യമായി എർത്തിംഗ് നടത്തിയിരുന്നില്ല.

ഇതേതുടർന്ന് സ്ഥാപനത്തിലേക്കുള്ള വൈദ്യുതി കണക്ഷൻ കെഎസ്ഇബി വിച്ഛേദിച്ചു. ജനറേറ്ററും സീൽ ചെയ്തു. വയറിംഗ് കൃത്യമായ രീതിയിലല്ല ചെയ്തിരിക്കുന്നതെന്നും കണ്ടെത്തി. ഒരു പോസ്റ്റിൽ നിന്നും 16 കണക്ഷനുകൾ നൽകി കെഎസ്ഇബിയും വീഴ്ച വരുത്തിയെന്നും ഇലക്ട്രിക്കൽ ഇൻസ്പെക്ടർ പറഞ്ഞു. സംഭവത്തിൽ കൂടുതൽ പേരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. മരിച്ച ജേക്കബിൻറെ പോസ്റ്റുമോർട്ടം റിപ്പോർട്ട് കൂടി ലഭിച്ച ശേഷം പരിശോധന സംബന്ധിച്ച റിപ്പോർട്ട് ചീഫ് ഇലട്കിക്കൽ ഇൻസ്പെക്ടർക്ക് കൈമാറും. ഈ റിപ്പോർട്ട് കിട്ടിയ ശേഷമായിരിക്കും പോലീസ് തുടർ നടപടികൾ സ്വീകരിക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button