KeralaNewsRECENT POSTS

പ്രളയം: വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്ക് ഒരു വര്‍ഷം തടവും പിഴയും; മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളം പ്രളയക്കെടുതിയിലൂടെ കടന്ന് പോകുമ്പോള്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി കെഎസ്ഇബി. അടുത്ത മൂന്ന് ദിവസങ്ങളില്‍ കേരളമാകെ വൈദ്യുതി മുടങ്ങും എന്നും പെട്രോള്‍ പമ്പുകള്‍ അവധി ആണെന്നും തരത്തിലുള്ള സന്ദേശം വാട്സപ്പില്‍ വ്യാപകമായി പ്രചരിക്കുന്നതായി കാണുന്നു. ഇത്തരത്തില്‍ യാതൊരു അറിയിപ്പും അധികൃതര്‍ നല്‍കിയിട്ടില്ലെന്നും കെഎസ്ഇബി അറിയിച്ചു.

വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ട്, 2005ലെ സെക്ഷന്‍ 54 പ്രകാരം ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതെ ഇരിക്കണമെന്നും കെഎസ്ഇബി ഫേസ്ബുക്കില്‍ കുറിച്ചു.

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മഴക്കെടുതികളോടും പ്രളയത്തിനോടും നാം പോരാടിക്കൊണ്ടിരിക്കുമ്പോൾ വ്യാജവാർത്തകൾ പ്രചരിപ്പിച്ചു ജനങ്ങളെ ഭീതിയിൽ ആഴ്തുന്നവർക്കെതിരെ കർശനനടപടികൾ സ്വീകരിക്കുന്നതാണ്. ഇത്തരത്തിൽ ഉള്ള വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് നാഷണൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ട്, 2005ലെ സെക്ഷൻ 54 പ്രകാരം ഒരു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

അടുത്ത 3 ദിവസങ്ങളിൽ കേരളമാകെ വൈദ്യുതി മുടങ്ങും എന്നും പെട്രോൾ പമ്പുകൾ അവധി ആണെന്നും ഒക്കെ വാട്‌സപ്പിൽ വ്യാപകമായി പ്രചരിക്കുന്നതായി കാണുന്നു. ഇത്തരത്തിൽ യാതൊരു അറിയിപ്പും അധികൃതർ നൽകിയിട്ടില്ല. ദയവായി വെരിഫൈ ചെയ്യാത്ത യാതൊരു വിധ അറിയിപ്പുകളും പ്രചരിപ്പിക്കാതെയിരിക്കുക.

ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതെ ഇരിക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker