തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹി പട്ടിക നാളെ പ്രഖ്യാപിക്കുമെന്ന് കെ സുധാകരന്‍. ചര്‍ച്ചകള്‍ വിയജകരമായിരുന്നുവെന്ന് താരിഖ് അന്‍വറും അറിയിച്ചു. അഭിപ്രായ ഭിന്നത പരിഹരിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും എല്ലാവരുടേയും അഭിപ്രായം പരിഗണിച്ചാകും പട്ടിക പ്രഖ്യാപിക്കുകയെന്നും താരിഖ് അന്‍വര്‍ അറിയിച്ചു.
കെപിസിസി ഭാരവാഹി പട്ടിക സംബന്ധിച്ച തര്‍ക്കം ഒഴിവാക്കാന്‍ ദേശിയ നേത്യത്വം ശ്രമിച്ചിരുന്നു. അധ്യക്ഷന്‍ ഉള്‍പ്പടെ പരമാവധി 51 അംഗ കെ.പി.സി.സി എന്നതാണ് സംസ്ഥാന നേത്യത്വത്തിന്റെ നിര്‍ദേശം. വൈസ് പ്രസിഡന്റുമാര്‍ക്ക് മേഖല തിരിച്ച് ചുമതല നല്‍കും. 3 വൈസ് പ്രസിഡന്റ്, 16 ജനറല്‍ സെക്രട്ടറിമാര്‍, 27 എക്സിക്യൂട്ടീവ് അംഗങ്ങള്‍, എന്നിവരാകും ഉണ്ടാകുക. സെമികേഡര്‍ രീതിയില്‍ ഉള്ള പരിവര്‍ത്തനമാണ് സംസ്ഥാന ഘടകം മുന്നോട്ട് വയ്ക്കുന്നത്. സെക്രട്ടറിമാര്‍ എക്സിക്യൂട്ടിവില്‍ ഉണ്ടാകില്ല. അതുകൊണ്ട് തന്നെ സെക്രട്ടറിമാരെ ഇപ്പോള്‍ നിശ്ചയിക്കുകയും ഇല്ല.
ഡല്‍ഹിയില്‍ താരിഖ് അന്‍ വറുമായ് കൂടിക്കാഴ്ച നടത്തിയ സംസ്ഥാന നേത്യത്വം നിര്‍ദേശം ഹൈക്കമാന്‍ഡിനെ അറിയിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനായിരുന്നപ്പോള്‍ ഭാരവാഹികള്‍ അടക്കം 300 അംഗ ജംബോ കമ്മറ്റിയാണ് ഉണ്ടായിരുന്നത്. സംസ്ഥാന നേത്യത്വം മുന്നോട്ട് വച്ച നിര്‍ദേശത്തോട് യോജിക്കുമ്പോഴും തര്‍ക്കം ഒഴിവാക്കി വേണം പ്രഖ്യാപനം എന്നാണ് ഹൈക്കമാന്‍ഡിന്റെ താത്പര്യം.