കോഴിക്കോട്:പണിമുടക്ക് അവശ്യ സർവീസ് ആയ ആംബുലൻസുകളെയും മറ്റ് അത്യാവശ്യ സർവീസ് നടത്തുന്ന വാഹനങ്ങളെയും ബാധിക്കാതിരിക്കാൻ ജില്ലയിലെ പെട്രോൾ പമ്പുകൾ തുറന്ന് പ്രവർത്തിക്കണമെന്ന് ജില്ലാ കലക്ടർ ആവശ്യപ്പെട്ടു. പണിമുടക്കിനെ തുടർന്ന് ആംബുലൻസ് ഉൾപ്പെടെ രോഗികളുമായി പോകുന്ന വാഹനങ്ങൾക്കും മറ്റ് അത്യാവശ്യ സർവീസ് നടത്തുന്ന വാഹനങ്ങൾക്കും ഡീസലും പെട്രോളും ലഭിക്കാത്ത സാഹചര്യമുണ്ട്. മനുഷ്യത്വപരമായ സമീപനത്തോടെ ആംബുലൻസുകൾക്കും ഇതര അവശ്യ സർവീസ് വാഹനങ്ങൾക്കും ഇന്ധനം നൽകാൻ പെട്രോൾ പമ്പുടമകൾ സഹകരിക്കണമെന്നും ജില്ലാ കലക്ടർ ഡോ എൻ തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. തുറന്നു പ്രവർത്തിക്കുന്ന പെട്രോൾ പമ്പുകൾക്ക് ആവശ്യമായ സുരക്ഷാ സംവിധാനമൊരുക്കാൻ പോലീസിന് നിർദ്ദേശം നൽകിയതായും ജില്ലാ കലക്ടർ അറിയിച്ചു.
എറണാകുളം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങള്‍ നാളെ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് സംയുക്ത വ്യാപാരി സംഘടനകള്‍ അറിയിച്ചു. തൊഴിലാളി സമരത്തിന്റെ പേരില്‍ സംസ്ഥാനത്തെ ചെറുകിട ഇടത്തരം വ്യാപാര സ്ഥാപനങ്ങളെ നിര്‍ബന്ധമായി അടപ്പിച്ചപ്പോള്‍, കുത്തക മുതലാളിമാരായ യൂസഫലിയുടെ ലുലുമാളും, അംബാനിയുടെ റിലയന്‍സ് സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയും നിര്‍ബാധം തുറന്ന് പ്രവര്‍ത്തിച്ചുവെന്ന് അവർ കുറ്റപ്പെടുത്തി.
ഇത് സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന ചെറുകിട ഇടത്തരം വ്യാപാര സ്ഥാപനങ്ങളെ ഉന്മൂലനം ചെയ്യുകയാണ് സമരത്തിന്റെ ലക്ഷ്യമെന്ന് അവർ കുറ്റപ്പെടുത്തി. കേരളത്തിന്റെ വിപണി കുത്തക മുതലാളിമാര്‍ക്ക് തീറെഴുതിക്കൊടുക്കാനുള്ള അടവ് നയത്തിന്റെ ഭാഗമാണിതെന്നും വ്യാപാരി സംഘടനാ നേതാക്കള്‍ പറഞ്ഞു.
ഉപജീവനം കണ്ടെത്തുന്നതിനുള്ള പൗരന്റെ മൗലികാവകാശത്തെ കുത്തക മുതലാളിമാര്‍ക്ക് അടിയറവ് വയ്ക്കില്ലെന്നും നാളെ ജില്ലയിലെ മുഴുവന്‍ സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കുമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പിസി ജേക്കബ് അറിയിച്ചു.
കേരള മര്‍ച്ചന്റ് ചേംബര്‍ ഓഫ് കോമേഴ്‌സ്, ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസ്സോസിയേഷന്‍, കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ്സ് അസ്സോസിയേഷന്‍, ബേക്കേഴ്‌സ് അസ്സോസിയേഷന്‍ തുടങ്ങിയ സംഘടനകളും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നിലപാടിനൊപ്പമാണ്.