കോഴിക്കോട് :നഗരത്തില്‍ 49 ഗ്രാം എംഡിഎംഎയുമായി പതിനെട്ടുകാരിയും യുവാവും പിടിയില്‍. നല്ലളം സ്വദേശി ഷംജാദ്, കര്‍ണാടക സ്വദേശിനി സഞ്ജന എന്നിവരാണ് പിടിയിലായത്. ഹോട്ടല്‍ മുറികള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ ലഹരി വില്പന.
മെഡിക്കല്‍ കോളജ് പൊലീസും നര്‍കോട്ടിക് ഷാഡോ സംഘവുമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. സ്വകാര്യ ആശുപത്രിക്ക് സമീപത്തെ ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കര്‍ണാടകയിലാണ് ഷംജാദ് ജോലി ചെയ്യുന്നത്. എംഡിഎംഎ കര്‍ണാടകയില്‍ നിന്നും കോഴിക്കോട് എത്തിച്ച് ചില്ലറ വില്പന നടത്തുന്നതാണ് ഇവരുടെ രീതി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News