KeralaNewsRECENT POSTSTrending
കോഴിക്കോട് കളക്‌ട്രേറ്റില്‍ കര്‍ഷകന്റെ ആത്മഹത്യാ ഭീഷണി
കോഴിക്കോട്: വീടിനോട് ചേര്‍ന്നുള്ള തേക്ക് മരം മുറിക്കാന്‍ അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് കോഴിക്കോട് കളക്ട്രേറ്റിനുള്ളില്‍ കര്‍ഷകന്റെ ആത്മഹത്യാ ശ്രമം. ചക്കിട്ടപ്പാറ സ്വദേശി സണ്ണി ജോസഫാണ് കളക്ട്രേറ്റിലെ ഡി.എഫ്.ഒ ഓഫീസില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത്. മേശയ്ക്ക് മുകളില്‍ കയറി കഴുത്തില്‍ കുരുക്കിട്ടായിരുന്നു ജോസഫ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ജീവനക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അനുനയ നീക്കവുമായി ജില്ലാ കളക്ടര്‍ രംഗത്തെത്തിയിട്ടുണ്ട്.
വീടിനോട് ചേര്‍ന്നുള്ള തേക്ക് മരം മുറിക്കാന്‍ എട്ട് മാസമായി ഫോറസ്റ്റ് ഓഫീസില്‍ അപേക്ഷ നല്‍കിയിട്ടും അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യാ ഭീഷണി. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News