ലണ്ടന്‍: കൊവിഡ് ബാധിച്ച് കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ലണ്ടനില്‍ മരിച്ചു. ജിയോമോന് ജോസഫ്(46) ആണ് മരിച്ചത്. നാലുമാസമായി ചികിത്സയിലായിരിന്നു. കൊവിഡ് ബാധിച്ച് ആദ്യം ലണ്ടനില്‍ ആയിരുന്നു ചികിത്സ. പിന്നീട് ഏപ്രില്‍ മാസം പകുതിയോടെ ജീയോമോന്റെ ആരോഗ്യ സ്ഥിതി മോശമായപ്പോള്‍ കേംബ്രിഡ്ജ് പാപ്വര്‍ത്ത് ഹോസ്പിറ്റലില്‍ എത്തിക്കുകയായിരുന്നു.
യു.കെയില്‍ ഏറ്റവും കൂടുതല്‍ രോഗ വ്യാപനം നടക്കുകയും മരണങ്ങള് ഉണ്ടാകുകയും ചെയ്യുന്ന സമയത്തായിരുന്നു ജിയോ മോനും രോഗം പിടിപെടുന്നത്. ഇങ്ങനെ അതീവ ഗുരുതരാവസ്ഥയില്‍ കേംബ്രിഡ്ജ് പാപ്വര്‍ത്ത് ഹോസ്പിറ്റലിലെ എസ്മോ മെഷീന്റെ സഹായത്തോടെ ആയിരുന്നു ചികിത്സ.
വെന്റിലേറ്ററിലും പിന്നീട് എസ്മോ മെഷീന് ചികിത്സയും ജിയോമോന്റെ ജീവന് പിടിച്ചിനിര്ത്തിയെങ്കിലും രോഗത്തിന്റെ കാഠിന്യം പല അവയവങ്ങളെയും നിര്‍ജീവമാക്കിയിരുന്നു. കൊറോണ ബാധിക്കുന്നതിന് മുന്‍പ് തന്നെ ആരോഗ്യ പ്രശനങ്ങള്‍ ഉണ്ടായിരുന്ന ജീമോന്‍, കൊറോണയില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയായിരുന്നു.