CrimeKeralaNews

കോട്ടയത്തും കൂടത്തായി മോഡല്‍? 64 കാരന്റെ മരണത്തിനുപിന്നില്‍ അമേരിക്കന്‍ വീട്ടമ്മയുമായുള്ള അവിഹിത ബന്ധമോ,കാര്യസ്ഥന്റെ പേരില്‍ വീട്ടമ്മ സ്വത്തെഴുതിവച്ചതില്‍ ബന്ധുക്കക്കള്‍ക്ക് അതൃപ്തി

കോട്ടയം :കളത്തിക്കടവില്‍ പുതുപ്പള്ളി സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയതിനു പിന്നില്‍ ദുരൂഹത.അമേരിക്കയില്‍ താമസിച്ചുവന്നിരുന്ന പ്രവാസി സ്ത്രീയുമായുള്ള അവിതബന്ധത്തിന്റെ തുടര്‍ച്ചയായിരിയ്ക്കാം മരണത്തിന് പിന്നിലെ കാരണമെന്നാണ് സംശയമുയര്‍ന്നിരിയ്ക്കുന്നത്.പുതുപ്പള്ളി മാങ്ങാനം പുതുപ്പറമ്പില്‍ സുരേഷ് ദാസിന്റെ (64)മൃതദേഹം ചൊവ്വാഴ്ച വൈകിട്ടാണ് മീനച്ചിലാറ്റില്‍ കൊല്ലാട് കളത്തിക്കടവിന് സമീപം ചുങ്കംറോഡില്‍ കണ്ടെത്തിയത്.

പാറമ്പുഴ സ്വദേശിയായ അമേരിക്കന്‍ പ്രവാസി സ്ത്രീയുടെ വീട്ടിലെ കാര്യസ്ഥനായിരുന്നു സുരേഷ്.ഇവരുടെ വീട്ടിലെ കാര്യങ്ങളും സ്വകാര്യ ഇടപാടുകളും നടത്തിവന്നത് ഇയാളായിരുന്നു.രണ്ടു വര്‍ഷം മുമ്പ് അമേരിക്കയില്‍ വച്ച് ഈ സ്ത്രീ മരിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തില്‍ സ്ത്രീയുടെ സ്വത്തുക്കള്‍ മുഴുവന്‍ സുരേഷിന്റെ പേരിലേക്ക് എഴുതിവച്ചിരിയ്ക്കുന്നതായി കണ്ടെത്തി.

സ്ത്രീയുടെ ബന്ധുക്കള്‍ സ്വത്തില്‍ അവകാശവാദമുന്നയിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.കേസില്‍ തനിയ്ക്ക് അനുകൂലവിധിയുണ്ടായതായി സുരേഷ് അവകാശവാദമുന്നയിച്ചിരുന്നു.വിധിപ്പകര്‍പ്പിനായി ഒക്ടോബര്‍ 28 ന് കൊച്ചിയിലേക്ക് പോകുന്നതായും അറിയിച്ചിരുന്നു. ഇതിനുശേഷം 29 നാണ് മൃതദേഹം കളത്തിക്കടവില്‍ കണ്ടെത്തിയത്.ഈ സാഹചര്യത്തിലാണ് സംഭവത്തില്‍ ബന്ധുക്കള്‍ ദുരൂഹത ആരോപിയ്ക്കുന്നത്.

എന്നാല്‍ മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പോലീസ് പറയുന്നത്.സുരേഷിന്റേത് മുങ്ങിമരണമാണെന്ന് സ്ഥിരീകരിയ്ക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടാണ് ലഭിച്ചിരിയ്ക്കുന്നത്.വെള്ളത്തില്‍ വീഴും മുമ്പ് സുരേഷ് മദ്യലഹരിയിലുമായിരുന്നു.സംഭവത്തേക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ഈസ്റ്റ് പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker