CrimeKeralaNews

ഒറ്റപ്പെടലിൻ്റെ പ്രതികാരം മകളുടെ കൊല,കൂട്ടിക്കലെ അമ്മയുടെ മൊഴിയിങ്ങനെ

മു​ണ്ട​ക്ക​യം:കൂ​ട്ടി​ക്ക​ലി​ൽ 12 വ​യ​സു​കാ​രി മ​ക​ളെ ക​ഴു​ത്തു​ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തി മാ​താ​വ് കി​ണ​റ്റി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച യുവതിയുടെ മൊഴി പുറത്ത്. ക​ണ്ട​ത്തി​ൽ ഷെ​മീ​റി​ന്‍റെ ഭാ​ര്യ ലൈ​ജീ​ന​യാ​ണ് മ​ക​ൾ ഷം​ന​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ലൈ​ജ​യു​ടെ ഭ​ർ​ത്താ​വ് വി​ദേ​ശ​ത്താ​ണ്. ഭ​ർ​തൃ​വീ​ട്ടു​കാ​രു​മാ​യി അ​ക​ന്നു ക​ഴി​യു​ന്ന​തി​നാ​ൽ അ​മ്മ​യും മ​ക​ളും ത​നി​ച്ചാ​യി​രു​ന്നു താ​മ​സം. എ​ല്ലാ​വ​രും ത​ങ്ങ​ളെ ഒ​റ്റ​പ്പെ​ടു​ത്തി​യെ​ന്നും അ​തി​നാ​ലാ​ണ് മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി ജീ​വ​നൊ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും ലൈ​ജ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കിയിരിക്കുന്നത്. ഇവര്‍ക്ക് മാ​ന​സി​ക​വി​ഭ്രാ​ന്തി​യു​ള്ള​താ​യാ​ണ് പൊലീസ് നൽകുന്ന സൂ​ച​ന.

ഇ​വ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ‌ ചെയ്തിട്ടുണ്ട്. പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​യി​രു​ന്നു നാടിനെ നടുക്കിയ സം​ഭ​വം. മ​ക​ൾ​ക്ക് ഉ​റ​ക്ക​ഗു​ളി​ക ന​ൽ​കി​യ ശേ​ഷ​മാ​ണ് ഷാ​ൾ ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്തു​ഞെ​രി​ച്ച​ത്. പി​ന്നാ​ലെ മാ​താ​വും ഉ​റ​ക്ക​ഗു​ളി​ക ക​ഴി​ച്ചു. പി​ന്നീ​ടാ​ണ് ഇ​വ​ർ കി​ണ​റ്റി​ൽ ചാ​ടി​യ​ത്.

വീ​ഴ്ച​യി​ൽ പ​രി​ക്കേ​റ്റ മാ​താ​വ് കി​ണ​റ്റി​നു​ള്ളി​ൽ കി​ട​ന്ന് ബ​ഹ​ളം​വ​ച്ച​തോ​ടെ​യാ​ണ് പ​രി​സ​ര​വാ​സി​ക​ൾ വി​വ​ര​മ​റി​ഞ്ഞ​ത്. പി​ന്നീ​ട് നാ​ട്ടു​കാ​ർ ക​ര​യ്ക്ക് ക​യ​റ്റി​യ​തോ​ടെ മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ വി​വ​രം ഇ​വ​ർ പ​റ​ഞ്ഞു. തു​ട​ർ​ന്ന് വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker