EntertainmentKeralaNewsRECENT POSTS
കൂടത്തായി കൊലപാതക പരമ്പര സിനിമയാകുന്നു; അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്നത് മോഹന്‍ലാല്‍
തൃശൂര്‍: കേരളക്കരയെ ആകെ ഞെട്ടിച്ച കൂടത്തായി കൂട്ടകൊലപാതകം സിനിമയാക്കുന്നു. മോഹന്‍ലാല്‍ അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്ന സിനിമയുടെ തിരക്കഥ, സംവിധാനം എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. മോഹന്‍ലാലിനുവേണ്ടി നേരത്തേ തയാറാക്കിയ കുറ്റാന്വേഷണ കഥയ്ക്കു പകരമാണ് ‘കൂടത്തായി കൊലപാതക പരമ്പര’ വിഷയമാക്കുന്നതെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. ഫെബ്രവരിയോടെ ചിത്രീകരണം തുടങ്ങും. കൂടത്തായി സംഭവത്തിനൊപ്പം നേരത്തേ തയാറാക്കിയ കഥയുടെ ഭാഗങ്ങളും സിനിമയില്‍ ഉള്‍പ്പെടുത്തും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News