കൊല്ലം: ജില്ലയില്‍ ഇന്നു (ഏപ്രില്‍ 25) മുതല്‍ (ഓറഞ്ച് സോണ്‍) അനുവദിക്കുന്ന ലോക്ക് ഡൌണ്‍ ഇളവുകള്‍
സാമൂഹ്യ മേഖലയിലെ ഇളവുകള്‍
1. ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗര•ാര്‍, സ്ത്രീകള്‍, വിധവകള്‍ എന്നിവര്‍ക്കുള്ള അഭയകേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാം.
2. കുട്ടികള്‍ക്കുള്ള കെയര്‍ ഹോമുകള്‍ക്കും പ്രവര്‍ത്തിക്കാം.
3. പ്രായമായവര്‍, വിധവകള്‍, സ്വാതന്ത്ര്യസമര സേനാനികള്‍ എന്നിവരുടെ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ പി.എഫ് എന്നിവ വിതരണം നടത്താം.
4. അങ്കണവാടികളില്‍ 15 ദിവസത്തിലൊരിക്കല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും ഭക്ഷണം വീടുകളില്‍ എത്തിച്ചു നല്‍കണം. എന്നാല്‍ അങ്കണവാടികള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ പാടില്ല.
തൊഴിലുറപ്പ് മേഖലയില്‍
1. തൊഴിലാളികള്‍ നിര്‍ബന്ധമായും മുഖാവരണം ധരിക്കണം. സാമൂഹ്യ അകലം പാലിക്കണം.
2. കനാല്‍ ശുചീകരണം, കുടിവെള്ള സംരക്ഷണം എന്നിവയ്ക്കായുള്ള ജോലികള്‍ക്ക് മുന്‍ഗണന നല്‍കണം.
3. അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒരുമിച്ച് ജോലി ചെയ്യാന്‍ പാടില്ല.
പൊതുവായവ
1. എണ്ണ, പാചകവാതകം തുടങ്ങിയവയുടെ വിതരണത്തിന് തടസമുണ്ടാകില്ല.
2. വൈദ്യുതിയുമായി ബന്ധപ്പെട്ട ഉത്പാദനത്തിനും വിതരണത്തിനും തടസമില്ല
3. പോസ്റ്റല്‍ സര്‍വീസുകള്‍ക്ക് പ്രവര്‍ത്തിക്കാം.
4. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും, അംഗീകൃത ഏജന്‍സികളും നടത്തുന്ന ജലവിതരണം, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, മാലിന്യ സംസ്‌കരണം എന്നിവക്ക് തടസമില്ല.
5. ടെലികമ്മ്യൂണിക്കേഷന്‍ ഇന്റര്‍നെറ്റ് സര്‍വീസുകള്‍ക്ക് തടസമില്ല.
6. അക്ഷയ കേന്ദ്രങ്ങള്‍ തുറക്കാം.
7. ചരക്കു ഗതാഗതം അനുവദിക്കും
8. കൊറിയര്‍ സര്‍വീസുകള്‍ക്ക് പ്രവര്‍ത്തിക്കാം.
9. വര്‍ക്ക് ഷോപ്പുകള്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക് ഉപകരണങ്ങളുടെയും മെഷിനറികളുടെയും റിപ്പയറിംഗ് ഷോപ്പുകള്‍ക്കും പ്രവര്‍ത്തിക്കാം.
നിര്‍മാണമേഖല
1. റോഡ്, കനാല്‍ നിര്‍മാണങ്ങള്‍, കെട്ടിട നിര്‍മാണം, ജലസേചന പദ്ധതികള്‍, എന്നിവ അനുവദനീയമാണ്.
2. തൊഴിലാളികള്‍ സാമൂഹിക അകലം പാലിക്കണം. പനിയോ ചുമയോ മറ്റ് അസ്വസ്ഥതകളോ ഉള്ളവര്‍ ജോലി ചെയ്യാന്‍ പാടില്ല.
3. ചുരുങ്ങിയ എണ്ണം തൊഴിലാളികളെ മാത്രമേ പങ്കെടുപ്പിക്കാവൂ.
വാഹനയാത്ര
1. സ്വകാര്യ വാഹനങ്ങള്‍ അവശ്യ സേവനത്തിനും സാധനങ്ങള്‍ക്കും വേണ്ടി മാത്രം നിയന്ത്രിതമായി പുറത്തിറക്കാം. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഒറ്റ സംഖ്യയില്‍ നമ്പര്‍ അവസാനിക്കുന്ന വാഹനങ്ങള്‍ക്കും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ പൂജ്യം, ഇരട്ട സംഖ്യ എന്നിവയില്‍ നമ്പര്‍ അവസാനിക്കുന്ന സ്വകാര്യ വാഹനങ്ങള്‍ക്കും പുറത്തിറക്കാം. എന്നാല്‍, സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്ക് ഈ നിയന്ത്രണമില്ല. കാരണമില്ലാതെ ജില്ലാ അതിര്‍ത്തിക്ക് പുറത്തേക്ക് പോകാനാവില്ല.
2. നാലു ചക്രവാഹനങ്ങളില്‍ ഡ്രൈവര്‍ ഉള്‍പ്പടെ മൂന്നു പേര്‍ക്കും ഇരുചക്ര വാഹനങ്ങളില്‍ ഒരാള്‍ക്കും മാത്രമാണ് യാത്ര.
3. യാത്രക്കാര്‍ മാസ്‌കുകള്‍ നിര്‍ബന്ധമായും ധരിക്കണം.
4. പൊതുഗതാഗതം അനുവദിക്കില്ല.
ആരോഗ്യം, പൊലീസ്, ഹോം ഗാര്‍ഡ്, സിവില്‍ ഡിഫന്‍സ്, ഫയര്‍ ആന്റ് എമര്‍ജന്‍സി, ദുരന്ത നിവാരണം, ജയില്‍, ലീഗല്‍ മെട്രോളജി, മുനിസിപ്പാലിറ്റി, പഞ്ചായത്ത് എന്നിവ പൂര്‍ണമായും നിയന്ത്രണമില്ലാതെ പ്രവര്‍ത്തിക്കും. മറ്റ് വകുപ്പുകള്‍ നിയന്ത്രിത സ്റ്റാഫുകളുമായി പ്രവര്‍ത്തിക്കും. ജില്ലാ ഭരണകൂടം, ട്രഷറി, അക്കൗണ്ടന്റ് ജനറലുകളുടെ ഫീല്‍ഡ് ഓഫീസുകള്‍ എന്നിവ പൂര്‍ണമായ അര്‍ഥത്തില്‍ പ്രവര്‍ത്തിക്കും. മറ്റ് വകുപ്പുകള്‍ നിയന്ത്രിത സ്റ്റാഫുകളുമായി പ്രവര്‍ത്തിക്കും. ഫോറസ്റ്റ് ഓഫീസുകള്‍, മൃഗശാല, നഴ്സറികള്‍, വന്യജീവി സങ്കേതങ്ങള്‍ പട്രോളിംഗ് തുടങ്ങിയവയ്ക്ക് അനുമതിയുണ്ട്. മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളും ആഴ്ചയില്‍ അഞ്ചു ദിവസം പ്രവര്‍ത്തിക്കും.
ഹോട്ടലുകളില്‍ നിന്ന് പാര്‍സല്‍ നല്‍കാം. ഓണ്‍ലൈന്‍ ഭക്ഷണവിതരണം രാത്രി എട്ടു വരെ. രാഷ്ട്രീയ, സാമൂഹ്യ, കായിക, വിനോദ, പഠന സാംസ്‌കാരിക മത ചടങ്ങുകളും ജനങ്ങള്‍ ഒത്തുകൂടുന്ന മറ്റ് പരിപാടികളും ഒഴിവാക്കണം. ആരാധനാലയങ്ങള്‍ അടച്ചിടും. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ 20 ല്‍ അധികം ആളുകള്‍ ഉണ്ടാകാന്‍ പാടില്ല. ബാര്‍ബര്‍ ഷോപ്പുകള്‍ അടച്ചിടും.
മേല്‍ നിര്‍ദേശിച്ച ഇളവുകളൊന്നും ഹോട്ട് സ്പോട്ട് ആയി പ്രഖ്യാപിച്ചിരിക്കുന്ന മേഖലകളില്‍ ബാധകമല്ലാത്തതും എല്ലാ കര്‍ശന നിയന്ത്രണവും തുടരുന്നതുമാണ്.