KeralaNewsPolitics

മുസ്ലിംലീഗ് ജിന്നയുടെ ലീഗുപോലെ, വിഭജന രാഷ്ട്രീയത്തിൻ്റെ ചാമ്പ്യൻമാരെന്ന് കോടിയേരി

തിരുവനന്തപുരം: മുസ്ലിംലീഗിനെ (Muslim League) മുഹമ്മദലി ജിന്നയുടെ (Muhammad Ali Jinnah) ലീഗുമായി ഉപമിച്ച് സിപിഎം CPM) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ (Kodiyeri Balakrishnan). ദേശാഭിമാനിയിലെഴുതിയ (Deshabhimani) ലേഖനത്തിലാണ് കോടിയേരി ബാലകൃഷ്ണന്റെ വിമർശനം. 

ഇന്ത്യാ വിഭജന കാലത്തെ മുസ്ലിംലീഗ് രാഷ്ട്രീയത്തിന്റെ ചാമ്പ്യൻമാരായി ഇന്നത്തെ ലീഗ് നേതാക്കൾ മാറിയെന്ന് വിമർശിച്ച കോടിയേരി , അതിനാലാണ് ലീഗ് മുഖ്യമന്ത്രിയുടെ അച്ഛന് പറയുന്നതും കുടുംബത്തെ അവഹേളിക്കുന്നത് എന്നും കുറ്റപ്പെടുത്തി. ഇന്ത്യാവിഭജനത്തിന് നിലകൊണ്ട മുസ്ലീംലീഗിന്റെ വഴി തീവ്രവർഗീയതയുടേത് ആയിരുന്നു.

അന്നത്തെ അക്രമ ശൈലി ഇപ്പോൾ കേരളത്തിൽ മുസ്ലിംലീഗ്  പ്രയോഗിക്കുന്നു. കോഴിക്കോട്ടെ പ്രകോപനപരമായ റാലിയിൽ പച്ച വർഗീയത വിളമ്പിയത് ഇതിന്റെ തെളിവാണ്. ജമാഅത്തെ ഇസ്ലാമിയുടെ ആത്മാവ് മുസ്ലിംലീഗിൽ പ്രവേശിച്ചു. എൽ ഡി എഫ് ഭരണം ഉള്ളതുകൊണ്ട് ആണ് നാട് വർഗീയ ലഹളയിലേക്ക് വീഴാതിരുന്നത് എന്നും കോടിയേരിയുടെ ലേഖനത്തിൽ പറയുന്നു.

കേന്ദ്രസർക്കാർ (Union Government) വിവിധ പദ്ധതികളിൽ സംസ്ഥാനത്തെ അവഗണിക്കുന്നുവെന്ന അഭിപ്രായം എൽഡിഎഫിൽ പൊതുവായി ഉണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ (Kodiyeri Balakrishnan) ഇന്നലെ പറഞ്ഞു. കേരളത്തിലെ പല പദ്ധതികളും കേന്ദ്രസർക്കർ തടസ്സപ്പെടുത്തുന്ന നിലയാണ്. നേരത്തെ അംഗീകരിച്ച പദ്ധതികൾ പോലും ഇപ്പോൾ നടപ്പിലാക്കാൻ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ല.

ശബരിമല വിമാനത്താവളവും കെ റെയിലും (K-Rail) ഇതിന് ഉദാഹരണമാണ്. പ്രഖ്യാപിച്ചത് പോലും കേരളത്തിന് നൽകുന്നില്ല എന്നതാണ് നിലവിലെ അവസ്ഥ. കോച്ച് ഫാക്ടറിയുടെ കാര്യം ഇതിന് മറ്റൊരു ഉദാഹരണമാണ്. സംസ്ഥാനത്തോടുള്ള ഈ നയം തിരുത്താൻ കേന്ദ്രം തയ്യാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

അതേസമയം മുൻ എറണാകുളം ജില്ലാ കമ്മിറ്റി അംഗം പി.എൻ.ബാലകൃഷ്ണൻ പാർട്ടി വിട്ടത് ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്ന് കോടിയേരി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker