എറണാകുളം:ഇന്ന് ജില്ലയിൽ ഒരു പോസിറ്റീവ് കേസ് കൂടി സ്ഥിരീകരിച്ചു. മെയ് 7 ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ അബുദാബി കൊച്ചി വിമാനത്തിലുണ്ടായിരുന്ന 23 വയസ്സുള്ള യുവാവിനാണ് ഇന്ന് ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇദ്ദേഹം മലപ്പുറം സ്വദേശിയാണ് രോഗലക്ഷണങ്ങളോട് കൂടി വിമാനത്താവളത്തിലെത്തിയ ഇദ്ദേഹത്തെ അന്ന് തന്നെ കളമശ്ശേരി മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News