കൊച്ചി: അണ്‍ലോക്ക് 4.0യുടെ ഭാഗമായി കൊച്ചി മെട്രോ സര്‍വീസ് പുനഃരാരംഭിക്കുന്നു. അടുത്ത മാസം ഏഴു മുതല്‍ സര്‍വീസ് പുനഃരാരംഭിക്കുമെന്ന് കെഎംആര്‍എല്‍ അറിയിച്ചു. രാവിലെ ഏഴ് മണി മുതല്‍ രാത്രി എട്ടു മണിവരെ ഇരുപത് മിനിറ്റ് ഇടവേളയിലാണ് ആദ്യ ഘട്ടത്തില്‍ മെട്രോ സര്‍വീസ് നടത്തുക.
ഓരോ സ്റ്റേഷനിലും ഇരുപത് സെക്കന്‍ഡ് വീതം നിര്‍ത്തിയിട്ട്, വായുസഞ്ചാരം ഉറപ്പാക്കിയാകും സര്‍വീസ് നടത്തുക. ആലുവയില്‍നിന്നും തൈക്കുടത്തുനിന്നുമുള്ള അവസാന ട്രിപ്പ് രാത്രി എട്ടു മണിക്ക് പുറപ്പെടും. യാത്രക്കാര്‍ക്ക് ഇരിക്കുന്നതിനുള്ള സ്ഥലങ്ങള്‍ സാമൂഹിക ആകലം പാലിച്ച് മെട്രോയ്ക്ക് അകത്ത് രേഖപ്പെടുത്തിയതായി കെഎംആര്‍എല്‍ എംഡി അല്‍കേഷ് കുമാര്‍ ശര്‍മ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News