24.1 C
Kottayam
Monday, September 30, 2024

കൊച്ചി മെട്രോ: തിങ്കളാഴ്ച മുതല്‍ 2 മണിക്കൂര്‍ അധിക സര്‍വ്വീസ്

Must read

കൊച്ചി മെട്രോയില്‍ തിങ്കളാഴ്ച മുതല്‍ 2 മണിക്കൂര്‍ അധിക സര്‍വ്വീസ്. രാവിലെ എട്ട് മണിയ്ക്ക് ആരംഭിച്ചിരുന്ന സര്‍വ്വീസ് ഇനി രാവിലെ 7 മണിയ്ക്ക് തുടങ്ങും. രാത്രി 8മണി വരെയായിരുന്ന സര്‍വ്വീസ് 9 മണി വരെ നീട്ടിയിട്ടുണ്ട്. യാത്രക്കാരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് സമയവും നീട്ടി നല്‍കിയത്.

കോവിഡിന്റെ രണ്ടാം തരംഗത്തെത്തുടര്‍ന്ന് നിര്‍ത്തി വെച്ചിരുന്ന മെട്രോ സര്‍വ്വീസ് കഴിഞ്ഞ ജൂലൈ ഒന്ന് മുതലാണ് പുനരാരംഭിച്ചത്. രാവിലെ 8 മണി മുതല്‍ വൈകിട്ട് എട്ട് മണി വരെയായിരുന്നു ആദ്യ സര്‍വീസ്. കഴിഞ്ഞ രണ്ടാഴ്ച്ചയായി യാത്രക്കാരുടെ എണ്ണം കൂടി വരുന്നുണ്ട്. ഇപ്പോള്‍ ശരാശരി 14,000 പേരാണ് ഒരു ദിവസം മെട്രോയില്‍ യാത്ര ചെയ്യുന്നത്

ഇനിയും ആളുകള്‍ കൂടുന്നതനുസരിച്ച് സമയവും നീട്ടും. കോവിഡിന് മുന്‍പ് രാവിലെ 6 മണി മുതല്‍ രാത്രി 10.30 വരെയായിരുന്നു സര്‍വ്വീസ് നടത്തിയിരുന്നത്. ഞായറാഴ്ച്ച യുപിഎസ്ഇ പരീക്ഷ കണക്കിലെടുത്ത് രാവിലെ 7 മണിയ്ക്ക് സര്‍വ്വീസ് നടത്തും. അന്ന് രാത്രി പത്ത് വരെ ട്രെയിനുകള്‍ ഓടും. തിരക്കേറിയ സമയത്ത് 10 മിനിറ്റിലും തിരക്ക് കുറഞ്ഞ സമയത്ത് 15 മിനിറ്റ് ഇടവേളയില്‍ വണ്ടി ഉണ്ടാകും.

രാവിലെ എട്ട് മണിയ്ക്ക് സര്‍വ്വീസ് തുടങ്ങുന്നതിനാല്‍ മെട്രോയില്‍ സഞ്ചരിച്ച് പലര്‍ക്കും സമയത്ത് ഓഫീസില്‍ എത്തിച്ചേരാന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ രാവിലത്തെ സര്‍വ്വീസ് നേരത്തെ വേണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. മഴ കനത്തതിനെത്തുടര്‍ന്ന് ബൈക്കുകളിള്‍ സഞ്ചരിച്ചിരുന്നവര്‍ മെട്രോയിലേയ്ക്ക് സര്‍വ്വീസ് മാറ്റി. ഇതും യാത്രക്കാരുടെ എണ്ണം കൂടാന്‍ കാരണമായി. കോവിഡിന് മുന്‍പ് 90,000 മുതല്‍ 1 ലക്ഷം യാത്രക്കാര്‍ വരെ മെട്രോയില്‍ സഞ്ചരിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോട്ടയം അതിരമ്പുഴയിൽ നിന്നും 17കാരനെ കാണാതായി; അന്വേഷണം

കോട്ടയം: മാന്നാനത്ത് നിന്നും വിദ്യാർത്ഥിയെ കാണാതായി.ആഷിക് ബിനോയി 17 വയസിനെയാണ് രാവിലെ 9.30 മുതൽ കാണാതായത്. കണ്ട് കിട്ടുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ6282429097എന്ന നമ്പറിലോ ഈ നമ്പരിലോ ബന്ധപ്പെടണം.9847152422

മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് അൻവർ; ‘തന്നെ കള്ളനാക്കി, സ്വർണ്ണം പൊട്ടിക്കലിൽ കസ്റ്റംസ്-പൊലീസ് ഒത്തുകളി’

മലപ്പുറം : പൊലീസിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ ഭാഷയിൽ വിമർശിച്ചും സ്വർണ്ണക്കടത്തിൽ പൊലീസ് -കസ്റ്റംസ് ബന്ധം ആരോപിച്ചും നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി.വി അൻവർ എംഎൽഎ. പൊലീസിനെതിരെ പറഞ്ഞതിന് മുഖ്യമന്ത്രി...

‘ആർഎസ്എസ് പ്രമാണിമാരോട് കിന്നാരം പറയുന്നയാൾ എഡിജിപി പദവിയിക്ക് അർഹനല്ല, മാറ്റിയേ തീരൂ’കടുത്ത നിലപാടുമായി സിപിഐ

തൃശ്ശൂർ : എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയെ തീരൂവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി പി ഐയുടെ കയ്പമംഗലം മണ്ഡലം കമ്മിറ്റി ഓഫീസായ പി...

പൂർണ നഗ്നനായ ട്രംപ്, വിഷാദ ഭാവം; ലാസ് വേഗസില്‍ കൂറ്റൻ പ്രതിമ, വൈറലായ പ്രതിമയുടെ അടിക്കുറിപ്പ് ഇങ്ങനെ

ലാസ് വേഗസ്: അമേരിക്കന്‍ പ്രസിഡന്‍റെ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിന്റെ ഭീമൻ നഗ്ന പ്രതിമ നടുറോഡില്‍.  യു.എസ്സിലെ നൊവാഡ സംസ്ഥാനത്തെ ലാസ് വേഗസ് നഗരത്തിലാണ് 43 അടി വലിപ്പമുള്ള ഭീമാകാരന്‍ പ്രതിമ...

വാഹനാപകടത്തിൽ എയർബാഗ് മുഖത്തമർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു

മലപ്പുറം: കോട്ടയ്ക്കല്‍ - പടപ്പറമ്പില്‍ കാറും ടാങ്കർലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. എയർബാഗ് മുഖത്തമർന്നതിനെത്തുടർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന്...

Popular this week