KeralaNews

എറണാകുളത്ത് ഇന്ന് ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചു

കൊച്ചി എറണാകുളം ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മെയ് 18 ലെ അബുദാബി – കൊച്ചി വിമാനത്തില്‍ ജില്ലയിലെത്തിയ ശേഷം മെഡിക്കല്‍ കോളേജ് ഐസോലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരുന്ന എറണാകുളം സ്വദേശിയായ 38കാരനാണ് ഇന്ന് രോഗം സ്ഥിരീകരികരിച്ചത്.

ഇന്ന് തൃശൂര്‍ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 47 വയസ്സുള്ള ആളും മെയ് 18 ലെ അബുദാബി – കൊച്ചി വിമാനത്തില്‍ എത്തിയശേഷം മെഡിക്കല്‍ കോളേജ് ഐസോലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തിയാണ്. ഇന്ന് 670 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 638 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 4754 ആയി. ഇതില്‍ 84 പേര്‍ ഹൈറിസ്‌ക്ക് വിഭാഗത്തിലും 4670 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലുമാണ്.

ഇന്ന് 8 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.
കളമശ്ശേരി മെഡിക്കല്‍ കോളേജ്- 4
പോര്‍ട്ട് ട്രസ്റ്റ് ഹോസ്പിറ്റല്‍ – 3
സ്വകാര്യ ആശുപത്രികള്‍ – 1

• നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 6 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു
കളമശ്ശേരി മെഡിക്കല്‍ കോളേജ് – 4
കരുവേലിപ്പടി താലൂക്ക് ആശുപത്രി – 1
സ്വകാര്യ ആശുപത്രി – 1

• ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 44 ആണ്.
കളമശ്ശേരി മെഡിക്കല്‍ കോളേജ് – 22
മൂവാറ്റുപുഴ ജനറല്‍ ആശുപത്രി – 1
കരുവേലിപ്പടി താലൂക്ക് ആശുപത്രി – 3
പോര്‍ട്ട് ട്രസ്റ്റ് ഹോസ്പിറ്റല്‍ – 3
സ്വകാര്യ ആശുപത്രികള്‍ – 15

• ജില്ലയിലെ ആശുപത്രികളില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10 ആണ്.
കളമശ്ശേരി മെഡിക്കല്‍ കോളേജ് – 9
സ്വകാര്യ ആശുപത്രി – 1

• രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ സംസ്ഥാനം / ജില്ല തിരിച്ചുള്ള കണക്ക്.
എറണാകുളം – 4
മലപ്പുറം – 1
പാലക്കാട് – 2
കൊല്ലം – 1
ഉത്തര്‍പ്രദേശ്- 1
തൃശൂര്‍ – 1

ഇന്ന് ജില്ലയില്‍ നിന്നും 97 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 92 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതില്‍ രണ്ടെണ്ണം പോസിറ്റീവും ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 124 ഫലങ്ങള്‍ കൂടി ലഭിക്കുവാനുണ്ട്
• പുതുക്കിയ മാനദണ്ഡ പ്രകാരമുള്ള സെന്റിനല്‍ സര്‍വൈലന്‍സ് പ്രോഗ്രാമിന്റെ ഭാഗമായി ഡെസിഗ്‌നേറ്റെഡ് മൊബൈല്‍ കളക്ഷന്‍ ടീം (DMCT) കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്ന് ഇന്ന് 30 സാമ്പിളുകള്‍ ശേഖരിച്ചു.
• കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചേരാനല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് വ്യക്തിഗത സുരക്ഷാ ഉപാധികള്‍, സാമ്പിള്‍ ശേഖരിക്കുമ്പോള്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ പരിശീലനം
നടത്തി.

• ഇന്ന് 219 കോളുകള്‍ ആണ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചത്. ഇതില്‍ 96 കോളുകള്‍ പൊതുജനങ്ങളില്‍ നിന്നുമായിരുന്നു. യാത്രാ പാസ്സിന്റെ ലഭ്യത, കോവിഡ് കെയര്‍ സെന്ററുകളുടെ വിവരങ്ങള്‍, തുടങ്ങിയവയെ കുറിച്ച് അറിയുന്നതിനായിരുന്നു കൂടുതല്‍ വിളികളും.
• ജില്ലാ സര്‍വൈലന്‍സ് യൂണിറ്റില്‍ നിന്ന് ഇന്ന് നിരീക്ഷണത്തിലുള്ള 356 പേരെ നേരിട്ട് വിളിച്ച് ആരോഗ്യ വിവരങ്ങള്‍ അന്വേഷിച്ചു. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരികെയെത്തി ജില്ലയിലെ കോവിഡ് കെയര്‍ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ സംശയ നിവാരണത്തിനായി 46 ഫോണ്‍ വിളികള്‍ സര്‍വൈലന്‍സ് യൂണിറ്റിലേക്കും എത്തി.
• വാര്‍ഡ് തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ സംഘങ്ങള്‍ ഇന്ന് 5320 വീടുകള്‍ സന്ദര്‍ശിച്ചു ബോധവല്‍ക്കരണം നടത്തി. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുമായി ഫോണ്‍ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
• ഇന്ന് ജില്ലയിലെ പ്രധാന മാര്‍ക്കറ്റുകളില്‍ 139 ചരക്കു ലോറികള്‍ എത്തി. അതില്‍ വന്ന 170 ഡ്രൈവര്‍മാരുടെയും ക്‌ളീനര്‍മാരുടെയും വിവരങ്ങള്‍ ശേഖരിച്ചു. ഇതില്‍ 67 പേരെ കണ്‍ട്രോള്‍ റൂമില്‍ നിന്നും ഫോണ്‍ വഴി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചു. ആരിലും രോഗലക്ഷണങ്ങള്‍ ഇല്ല.
• ലോക്കഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്നറിയാനായി രൂപീകരിച്ച എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കൊച്ചി നഗര സഭ പ്രദേശത്ത് ഇന്ന് സ്ഥാപനങ്ങള്‍ പരിശോധിച്ചു. മാനദണ്ഡങ്ങള്‍ ലംഖിച്ച് പ്രവര്‍ത്തിച്ചു എന്ന് കണ്ടെത്തിയ സ്ഥാപങ്ങള്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തു.
• ഇന്ന് ജില്ലയില്‍ 89 കമ്മ്യൂണിറ്റി കിച്ചനുകള്‍ പ്രവര്‍ത്തിച്ചു. ഇതില്‍ 70 എണ്ണം പഞ്ചായത്തുകളിലും, 19 എണ്ണം നഗരസഭകളിലുമാണ്. ഇവിടങ്ങള്‍ വഴി 3280 പേര്‍ക്ക് ഫുഡ് കിറ്റുകള്‍ നല്‍കി. ഇതില്‍ 82 ഇതര സംസ്ഥാന തൊഴിലാളികള്‍ ആണ്
• ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തില്‍ ഇന്ന് നിരീക്ഷണത്തില്‍ കഴിയുന്ന 172 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി. ഇത് കൂടാതെ കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച 10 പേര്‍ക്കും ഇത്തരത്തില്‍ കൗണ്‍സലിംഗ് നല്‍കി.
• ഐ.എം.എ ഹൗസില്‍ പ്രവര്‍ത്തിക്കുന്ന ടെലി ഹെല്‍ത്ത് ഹെല്‍പ്പ് ലൈന്‍ സംവിധാനത്തില്‍ നിന്ന് വീഡിയോ കോള്‍ വഴി ഇന്ന് നിരീക്ഷണത്തില്‍ കഴിയുന്ന 49 പേര്‍ക്ക് സേവനം നല്‍കി. ഇവര്‍ ഡോക്ടറുമായി നേരില്‍ കണ്ട് സംസാരിക്കുകയും ആശങ്കകള്‍ പരിഹരിക്കുകയും ചെയ്തു.
• വീടുകളില്‍ നിരീക്ഷണത്തിലുള്ള 102 ഗര്‍ഭിണികളുടെ ആരോഗ്യ വിവരങ്ങള്‍ ആരോഗ്യപ്രവത്തകര്‍ ഫോണ്‍ വഴി ശേഖരിച്ചു ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. 2 പേരെ തുടര്‍ചികിത്സയ്ക്കായി റഫര്‍ ചെയ്തു. ജില്ലാ കണ്‍ട്രോള്‍ റൂമില്‍ നിന്നും, ഐ എം എ ഹൌസില്‍ പ്രവര്‍ത്തിക്കുന്ന ടെലിമെഡിസിന്‍ സംവിധാനത്തിലൂടെയും സേവനം ലഭ്യമാക്കിവരുന്നു
• സാന്ത്വന പരിചരണ പദ്ധതിയുടെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തിലുള്ള 350 മുതിര്‍ന്ന പൗരന്മാരുടെ ആരോഗ്യ വിവരങ്ങള്‍ പാലിയേറ്റീവ് കെയര്‍ നഴ്‌സുമാര്‍ ഫോണ്‍ വഴി ശേഖരിക്കുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി.
• ജില്ലയിലെ 19 കോവിഡ് കെയര്‍ സെന്ററുകളിലായി 786 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കൂടാതെ 17 പേര്‍ പണം നല്‍കി ഉപയോഗിക്കാവുന്ന കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുണ്ട്.
• വയോമിത്രം പദ്ധതിയുടെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 206 മുതിര്‍ന്ന പൗരന്മാര്‍ക്ക് ആവശ്യമരുന്നുകള്‍ എത്തിച്ചു നല്‍കി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button