KeralaNews

കൊച്ചിയിൽ 54കാരിയ്ക്ക് ക്രൂര പീഡനം; അസം സ്വദേശി പിടിയിൽ

കൊച്ചി: സ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ അസം സ്വദേശി പിടിയില്‍. പൊന്നുരുന്നി റെയില്‍വേ ഷണ്ടിങ് കേന്ദ്രത്തിന് സമീപത്തുവെച്ച് 54-കാരിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ അസം സ്വദേശി ഫിര്‍ദോസ് അലിയാണ് പിടിയിലായത്. ഇയാള്‍ പത്തുവര്‍ഷമായി എറണാകുളം റെയില്‍വേ കോളനിയില്‍ താമസിച്ചുവരികയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സ്ത്രീ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. രാത്രി നടന്ന സംഭവം പുറത്തറിയുന്നത് പിറ്റേന്ന് പുലര്‍ച്ചയോടെയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സ്ത്രീ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്.

രണ്ടുദിവസമായി പ്രതിക്കായി പോലീസ് വ്യാപകമായി തിരച്ചില്‍ നടത്തിവരികയായിരുന്നു. എറണാകുളം എ.സി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. പ്രതി കുറ്റം സമ്മതിച്ചുവെന്നാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button