CrimeNationalNewsRECENT POSTS
ബീഹാറില്‍ പശുമോഷണം ആരോപിച്ച് മൂന്നുപേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു
പാറ്റ്‌ന: ബിഹാറില്‍ പശുമോഷണം ആരോപിച്ച് മൂന്ന് പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ചാപ്ര ജില്ലയിലെ ബനിയപ്പൂരില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. സമീപ ഗ്രാമത്തില്‍ നിന്ന് എത്തിയ മൂവരും ചേര്‍ന്ന് പശുവിനെ മോഷ്ടിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ആള്‍ക്കൂട്ടം ഇവരെ മര്‍ദിക്കുകയായിരുന്നു.
ഗുരുതരാവസ്ഥയിലായ മൂവരെയും പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മരിച്ച മൂന്നു പേരില്‍ രണ്ടുപേര്‍ ദലിത് സമുദായത്തില്‍ പെട്ടവരാണ്. കേസില്‍ അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചതായി പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ത്രിപുരയിലും സമാന സംഭവം അരങ്ങേറിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News