വാര്‍ഷിക കണക്കെടുപ്പുകളുടെ കാലമാണ് ഇപ്പോള്‍. പുതിയ ഒരു വര്‍ഷത്തിലേക്ക് അടുക്കുമ്പോള്‍ ഏറ്റവും കളക്ഷൻ നേടിയ ചിത്രങ്ങളുടെയും കണക്കെടുപ്പുകള്‍ നടത്തുകയാണ് ആരാധകര്‍. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷൻ സ്വന്തമാക്കിയ ചിത്രങ്ങളുടെ വിവരങ്ങള്‍ പുറത്തുവിടുകയാണ് സിനിമ ട്രാക്കേഴ്സായ ഫ്രൈഡേ മാറ്റ്നീ. ‘കെജിഎഫ് ചാപ്റ്റര്‍ 2’വും ‘ഭീഷ്മ പര്വ’വുമാണ് കേരളത്തില്‍ മുന്നിട്ടുനില്‍ക്കുന്നത്.
കേരളത്തില്‍ 2022ല്‍ ഏറ്റവും കൂടുതല്‍ കളക്ഷൻ നേടിയ ചിത്രം കെജിഎഫ് ‘ചാപ്റ്റര്‍ 2’ ആണ്. ഏപ്രില്‍ 14ന് റിലീസ് ചെയ്ത ചിത്രം കേരളത്തില്‍ 68.50 കോടി രൂപയാണ് കളക്റ്റ് ചെയ്തത്. യാഷ് നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രം രാജ്യമെമ്പാടും വലിയ സ്വീകാര്യത നേടിയിരുന്നു. പ്രശാന്ത് നീല്‍ ആണ് ചിത്രം സംവിധാനം ചെയ്തത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News