CrimeKeralaNews

കെവിനെ കൊലപ്പെടുത്തിയെന്ന വാദത്തിന് വ്യക്തമായ തെളിവില്ലെന്ന് പ്രതിഭാഗം

കോട്ടയം: കെവിന്‍ വധക്കേസില്‍ വിവാദപരമായ വാദവുമായി പ്രതിഭാഗം. കെവിനെ കൊലപ്പെടുത്തിയെന്ന വാദത്തിനു വ്യക്തമായ തെളിവില്ലെന്നാണ് പ്രതിഭാഗം കോടതിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കെവിനെ കൊലപ്പെടുത്തിയെന്ന് ഇല്ലെന്ന് കേസ് വിസ്താരത്തിനിടെ പ്രതിഭാഗം വാദിച്ചു.

കെവിനെ തട്ടിക്കൊണ്ടു പോയെന്നു മാത്രമേ പ്രോസിക്യൂഷനു തെളിയിക്കാന്‍ സാധിച്ചിട്ടുള്ളൂ. കെവിനെ കൊലപ്പെടുത്തിയെന്ന വാദത്തിനു വ്യക്തമായ തെളിവില്ല. 2018 മേയ് 27നു രാവിലെ 6നു ഒന്നാം പ്രതി സാനു ചാക്കോ ഗാന്ധിനഗര്‍ സ്റ്റേഷനിലെ എഎസ്‌ഐയെ വിളിച്ചിരുന്നെന്നു രേഖകള്‍ തെളിയിക്കുന്നു. ആ ഫോണ്‍ കോളില്‍ പറഞ്ഞതു പ്രകാരം കെവിന്‍ പ്രതികളുടെ പക്കല്‍ നിന്നു രക്ഷപ്പെട്ടു എന്നാണ് മനസ്സിലാക്കേണ്ടത്. എന്നാല്‍, കെവിന്‍ പ്രതികളുടെ പക്കല്‍ നിന്നു രക്ഷപ്പെടുകയായിരുന്നില്ല കൊല്ലപ്പെടുകയായിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഇതിന് മറുപടി നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker