തിരുവനന്തപുരം:022 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ സിനിമ മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചു. നന്‍ പകല്‍ നേരത്ത് മയക്കത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്കാരം. മികച്ച നടിയായി വിന്‍സി അലോഷ്യസിനെ തിരഞ്ഞെടുക്കപ്പെട്ടു. രേഖയിലെ അഭിനയത്തിന് വിന്‍സി അലോഷ്യസിന് പുരസ്കാരം. തിരക്കഥയ്ക്ക് പുരസ്കാരം രതീഷ് ബാലകൃഷ്ണ പൊതുവാളിന് ലഭിച്ചു.
‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിനാണ് പുരസ്കാരം.‘ന്നാ താന്‍ കേസ് കൊട്’ മികച്ച ജനപ്രിയ ചിത്രം. 19–ാം നൂറ്റാണ്ടിലെ ഗാനാലാപനത്തിന് മൃദുല വാരിയരും പല്ലൊട്ടി 90സ് കിഡ്സിലെ ആലാപനത്തിന് കപില്‍ കപിലനും മികച്ച പിന്നണി ഗായികരായി തിരഞ്ഞെടുക്കപ്പെട്ടു. റഫീഖ് അഹമ്മദാണ് മികച്ച ഗാനരചയിതാവ്.
തല്ലുമാല എന്ന ചിത്രത്തിലെ എഡിറ്റിങിന് നിഷാദ് യൂസഫ് മികച്ച ചിത്ര സംയോജനം അവാര്‍ഡ‍് ലഭിച്ചു. മേക്കപിനുള്ള അവാര്‍ഡ് ഭീഷ്മ പര്‍വം എന്ന ചിത്രത്തിന് റോണക് സേവ്യറിന് ലഭിച്ചു. ഷോബി തിലകന്‍ (പത്തൊന്‍പതാം നൂറ്റാണ്ട്) മികച്ച ശബ്ദം. മികച്ച ശബ്ദരൂപ കല്‍പനക്ക് ഇലവീഴാ പൂഞ്ചിറ എന്ന ചിത്രത്തിലെ അജയന്‍ അടാട്ടിന് ലഭിച്ചു. മികച്ച ശബ്ദ മിശ്രണം ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ വിപിന്‍ നായറിന് ലഭിച്ചു.
സിഎസ് വെങ്കിടേശ്വരനന്റെ ‘സിനിമയുെട ഭാവനാ ദേശങ്ങള്‍’ എന്നതാണ് മികച്ച ചലച്ചിത്ര ഗ്രന്ഥം. സാബു പ്രവദാസിന്റെ ‘പുനഃസ്ഥാപനം എന്ന നവേന്ദ്രജാലം’ മികച്ച ലേഖനമായി തിരഞ്ഞെടുക്കപ്പെട്ടു. വേട്ടപ്പട്ടികളും ഓട്ടക്കാരും, ഇലവരസ് എന്നീ ചിത്രങ്ങള്‍ക്ക് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. പല്ലൊട്ടി 90സ് കിഡ്സ്’ മികച്ച കുട്ടികളുടെ ചിത്രം. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ആദരമര്‍പ്പിച്ച് സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം തുടങ്ങിയത്.
മലയാളത്തിന്റെ അഭിനയത്തികവിന് വീണ്ടും സംസ്ഥാന ചലച്ചിത്ര പുരസ്‍കാരം. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ആറാമതും മമ്മൂട്ടിയെ തേടിയെത്തിരിക്കുന്നു. 2021 മമ്മൂട്ടിക്കാലമായിരുന്നുവെന്ന് ജൂറിയും ശരിവെച്ചിരിക്കുന്നു. നൻപകല്‍ നേരത്ത്, റോഷാക്കടക്കമുള്ള മികച്ച സിനിമകളിലൂടെയാണ് ഇത്തവണ മമ്മൂട്ടി പുരസ്‍കാരം നേടിയിരിക്കുന്നത്.
ആദ്യമായി മമ്മൂട്ടി സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടുന്നത് 1981ലാണ്. ‘അഹിംസ’യിലൂടെ രണ്ടാമത്തെ മികച്ച നടനുള്ള അവാര്‍ഡാണ് മമ്മൂട്ടിക്ക് ലഭിച്ചത്. 1984ല്‍ മമ്മൂട്ടി സംസ്ഥാന തലത്തില്‍ ആദ്യമായി മികച്ച നടനായി. ‘അടിയൊഴുക്കുകളി’ലൂടെയായിരുന്നു മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് മമ്മൂട്ടി നേടിയത്.