തിരുവനന്തപുരം: ക്രിസ്മസിന്റെ തലേന്ന് മലയാളി കുടിച്ചത് 65 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10 കോടി രൂപയുടെ കൂടുതല്‍ കച്ചവടമാണ് നടന്നത്. ഏറ്റവും കൂടുതല്‍ മദ്യം വിറ്റുപോയത് തിരുവനന്തപുരത്താണ്. പവര്‍ ഹൗസിലെ ബെവ്കോ ഔട്ട്ലെറ്റില്‍ വിറ്റത് 73.54 ലക്ഷം രൂപയുടെ മദ്യമാണ്.
രണ്ടാം സ്ഥാനത്തുള്ള ചാലക്കുടി ഔട്ലെറ്റ് വഴി വിറ്റഴിച്ചത് 70.72 ലക്ഷം രൂപയുടെ മദ്യം. മൂന്നാം സ്ഥാനത്ത് ഇരിങ്ങാലക്കുട ഔട്ലെറ്റിനാണ്. 63.60 ലക്ഷം രൂപയുടെ വില്‍പന നടന്നു. റെക്കോഡ് വില്‍പ്പനയുടെ കണക്കുകളില്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത് ക്രിസ്മസ് തലേന്ന് നടന്ന കച്ചവടത്തിന്റെ മാത്രമാണ്.
ഈ ആഴ്ചയിലെ മൊത്തം കണക്ക് ഇനിയും പുറത്തുവന്നിട്ടില്ല. വെയര്‍ഹൗസില്‍ നിന്ന് പോയത് 90 കോടിയുടെ മദ്യമാണ്. കണ്‍സ്യൂമര്‍ഫെഡും ബാറുകളും ഇവിടെ നിന്ന് മദ്യം എടുക്കുന്നത്.