33.4 C
Kottayam
Friday, May 3, 2024

കേരളാ കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ സമവായത്തിലേക്ക്; പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കാന്‍ സാവകാശം തേടുമെന്ന് ജോസ് കെ. മാണി

Must read

കോട്ടയം: കേരളകോണ്‍ഗ്രസ് എമ്മിലെ അധികാര തര്‍ക്കങ്ങള്‍ സമവായത്തിലേക്കെന്ന് സൂചന. ഇത്രയും നാള്‍ ഇടഞ്ഞ് നിന്നിരുന്ന പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ് കെ. മാണി നിലപാടില്‍ അയവ് വരുത്തിയിരിക്കുകയാണ്. ഇതിന്റെ ഉദാഹരമാണ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കാന്‍ സാവകാശം തേടുമെന്ന് ജോസ്.കെ.മാണി എം.പി അറിയിച്ചത്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാവകാശം തേടി പാര്‍ട്ടി വിപ്പ് റോഷി അഗസ്റ്റിന്‍ സ്പീക്കര്‍ക്ക് കത്തു നല്‍കുമെന്നും ജോസ്.കെ.മാണി അറിയിച്ചു. 10 ദിവസത്തെ സമയം ആവശ്യപ്പെട്ടാകും കത്തു നല്‍കുക. പാര്‍ട്ടി ചെയര്‍മാനാണ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കേണ്ടത്. തര്‍ക്കങ്ങളും വിയോജിപ്പുകളും രമ്യമായി പരിഹരിച്ച് പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും ജോസ്.കെ.മാണി പറഞ്ഞു.

അതേസമയം കേരളാ തര്‍ക്കപരിഹാരത്തിന് ഉന്നതാധികാരസമിതിയോഗവും പാര്‍ലമെന്ററി പാര്‍ടിയോഗവും വിളിക്കാന്‍ തയ്യാറാണെന്നും അതില്‍ സമവായമുണ്ടാകാത്തപക്ഷം മാത്രം സംസ്ഥാനകമ്മിറ്റി വിളിക്കാമെന്നുമാണ് ആക്ടിങ് ചെയര്‍മാന്‍ പി ജെ ജോസഫിന്റെ നിലപാട്. നിയമസഭ കക്ഷിനേതാവിനെ തിരഞ്ഞെടുക്കാന്‍ സ്പീക്കര്‍ അനുവദിച്ച സമയവും ഇന്ന് അവസാനിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week