Home-bannerKeralaNewsPoliticsTop Stories
കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമവായ നീക്കവുമായി ജോസഫ്
കോട്ടയം: കേരള കോണ്‍ഗ്രസിലെ പ്രശ്‌ന പരിഹരിഹാരത്തിന് സമവായ നീക്കവുമായി പി.ജെ ജോസഫ്. പാര്‍ലമെന്ററി പാര്‍ട്ടി യോഗമോ ഹൈപവര്‍ കമ്മറ്റിയോ വിളിച്ചുചേര്‍ക്കാന്‍ തയ്യാറാണെന്ന് ജോസഫ് വ്യക്തമാക്കി. ഇതിലും സമവായമില്ലെങ്കില്‍ സംസ്ഥാന കമ്മറ്റി വിളിക്കും. യോഗത്തില്‍ സമവായമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജോസഫ് പറഞ്ഞു.
അതേസമയം പി ജെ ജോസഫ് കെ എം മാണിയെ അപമാനിച്ചുവെന്നു പറഞ്ഞ് ജോസ്
പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളുടെ അനൗദ്യോഗിക യോഗത്തില്‍ നിന്ന് ജോസ് കെ മാണി വിഭാഗം വിട്ട് നിന്നു. ഇന്നലെ രാത്രി കോട്ടയത്ത് ചേര്‍ന്ന യോഗത്തില്‍ പി ജെ ജോസഫ് വിഭാഗം മാത്രമാണ് പങ്കെടുത്തത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News