KeralaNewsPoliticsRECENT POSTS
‘രണ്ടില’ ചിഹ്നം ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് ജോസ് കെ. മാണി
പത്തനംതിട്ട: കേരള കോണ്‍ഗ്രസിന്റെ ‘രണ്ടില’ ചിഹ്നം ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് ജോസ് കെ.മാണി. ചിഹ്നം ആര്‍ക്കും വിട്ടുനല്‍കാതിരിക്കാന്‍ ഏതറ്റം വരെ പോകാനും തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. പത്തനംതിട്ട ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിയെ ഹൈജാക്ക് ചെയ്ത് ‘ജെ’യാക്കി മാറ്റാന്‍ ശ്രമിച്ചപ്പോഴാണ് എതിര്‍ത്തത്.
സ്ഥാനമാനങ്ങള്‍ക്കു വേണ്ടി പോകുന്നവര്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ല. വര്‍ക്കിങ് ചെയര്‍മാന്‍ ആരും അറിയാതെയാണ് ആക്ടിങ് ചെയര്‍മാനായത്. വര്‍ക്കിങ് ചെയര്‍മാനും ആക്ടിങ് ചെയര്‍മാനും എന്താണ് അധികാരമെന്ന് ഭരണഘടനയില്‍ ഒരിടത്തും കാണുന്നില്ല. അതിനാല്‍ യഥാര്‍ഥ പാര്‍ട്ടി ഞങ്ങളാണ്. രണ്ടില ചിഹ്നവും ഞങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് ജോസ് കെ മാണി പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News