ജോസ് കെ മാണി ചെയര്‍മാന്‍,മാണി വിഭാഗത്തിന്റെ സംസ്ഥാന കമ്മിറ്റി ഇന്ന്,കേരള കോണ്‍ഗ്രസ് പിളരും
കോട്ടയം: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലെ അധികാരത്തര്‍ക്കത്തിനൊടുവില്‍ ജോസ് കെ മാണി എം.പി വിളിച്ചു ചേര്‍ക്കുന്ന സംസ്ഥാന കമ്മിറ്റിയോഗം ഇന്ന് കോട്ടയത്ത് നടക്കും.യോഗത്തില്‍ ജോസ് കെ മാണിയെ പാര്‍ട്ടിയുടെ പുതിയ ചെയര്‍മാായി തെരഞ്ഞെടുക്കും.പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമായി യോഗം നടത്തുന്നവര്‍ക്കെതിരെ അച്ചടക്ക നടപിടെയടുക്കാനാണ് ജോസഫ് വിഭാഗത്തിന്റെ നീക്കം.ഉച്ചയ്ക്ക് 2 മണിയ്ക്ക് സി.എസ്.ഐ റിട്രീറ്റ് സെന്ററിലാണ് യോഗം.
പുതിയ ചെയര്‍മാനെ കണ്ടെത്തുന്നതിനായി സംസ്ഥാന കമ്മിറ്റിയോഗം വിളിയ്ക്കണമെന്ന് ജോസ് കെ മാണി വിഭാഗം പലവട്ടം ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ സമവായത്തിലൂടെ മാത്രമേ ചെയര്‍മാനെ തെരഞ്ഞെടുക്കൂ എന്ന് ജോസഫ് വിഭാഗവും വ്യക്തമാക്കുന്നു.സി.എഫ് തോമസ് ചെയര്‍മാന്‍,ജോസ് കെ മാണി ഡപ്യൂട്ടി ചെയര്‍മാന്‍,പി.ജെ. ജോസഫ് നിയമകക്ഷി നേതാവ് എന്നിങ്ങനെയുള്ള ഒത്തു തീര്‍പ്പ് ഫോര്‍മുലയും ജോസഫ് മുന്നോട്ടുവച്ചു. എന്നാല്‍ ജോസ കെ മാണി ഈ നിര്‍ദ്ദേശം തള്ളുകയും തനിയ്ക്ക് ചെയര്‍മാന്‍ ആകണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.
എന്നാല്‍ ഇതിന് തൊട്ടുപിന്നാലെ ജോയ് ഏബ്രഹാം,തോമസ് ഉണ്ണിയാടന്‍ തുടങ്ങിയ മാണി ഗ്രൂപ്പ് നേതാക്കളെ സ്വന്തം പാളയത്തിലെത്തിച്ച് ഗ്രൂപ്പ് യോഗം വിളിച്ചു ചേര്‍ത്താണ് ജോസഫ് ലിഭാഗം തിരിച്ചടിച്ചത്.
കേരള കോണ്‍ഗ്രസ് ഭരണഘടനയനുസരിച്ച് പാര്‍ട്ടി ചെയര്‍മാനാണ് സംസ്ഥാന കമ്മിറ്റിയോഗം വിളിച്ചു ചേര്‍ക്കാനുള്ള അധികാരം.അതുകൊണ്ട് തന്നെ ഈയധികാരം ഉപയോഗിച്ച് വമിതവിഭാഗത്തിനെതിരെ യോഗത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കും.ജോസ് കെ മാണി പക്ഷം വിമതരാണെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തും നല്‍കും.സി.എഫ്.തോമസ് അടക്കമുള്ള നേതാക്കളില്‍ എത്രപേര്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുമെന്നതും ഇന്നത്തെ യോഗത്തെ ശ്രദ്ധയേമാക്കുന്നു.