FootballKeralaNewsSports

ISL 2022:ബ്ലാസ്റ്റേഴ്സ് മൂന്ന് ഗോളിന് മുന്നില്‍ ഗോളടിച്ച് ലൂണയും ദിമിത്രിയോസും കലുഷ് നിയും

ഐഎസ്എല്ലില്‍ എഫ് സി ഗോവയ്ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത മൂന്ന് ഗോളിന് മുന്നില്‍. അഡ്രിയാന്‍ ലൂണ (42), ദിമിത്രിയോസ് (45) ഇവാൻ കലുഷ് നി 51 എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി സ്കോര്‍ ചെയ്തത്. ദിമിത്രിയോസിന്റേയും ലൂണയുടേയും സീസണിലെ രണ്ടാം ഗോളാണിത്.തുടക്കം മുതല്‍ പന്ത് കൈവശം വച്ചുള്ള കളിയായിരുന്നു ഗോവ പുറത്തെടുത്തത്. മറുവശത്ത് ബ്ലാസ്റ്റേഴ്സ് ആക്രമണ ഫുട്ബോളും സ്വീകരിച്ചു.

ഏഴാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്സിനാണ് ആദ്യ അവസരം ലഭിച്ചത്. രാഹുല്‍ കെപി നല്‍കിയ പാസ് ബോക്സിനുള്ളില്‍ നിന്ന് സ്വീകരിച്ച സഹല്‍ അബ്ദുള്‍ സമദ് ഷോട്ടുതിര്‍ത്തെങ്കിലും ഗോവന്‍ ഗോളി ധീരജ് തടഞ്ഞിട്ടു. 13 മിനുറ്റിലായിരുന്നു ഗോവയുടെ ആദ്യ ശ്രമം. നോഹ് ബോക്സിനുള്ളിലേക്ക് നല്‍കിയ ക്രോസില്‍ ആല്‍വാരോ വാസ്ക്വസിന്റെ ഗോള്‍ശ്രമം. ബ്ലാസ്റ്റേഴ്സ് ഗോളി പ്രഭ്സുഖൻ ഗില്ലിന്റെ സേവ് വാസ്ക്വസിന് ഗോള്‍ നിഷേധിച്ചു. 13, 18 മിനുറ്റുകളില്‍ ദിമിത്രിയോസിലൂടെ മുന്നിലെത്താന്‍ മഞ്ഞപ്പട കളി മെനഞ്ഞെങ്കിലും ഗോവയുടെ പ്രതിരോധം ഉലയാതെ നിലകൊണ്ടു.

42-ാം മിനുറ്റില്‍ കൗണ്ടര്‍ അറ്റാക്കിങ്ങില്‍ നിന്നായിരുന്നു ആദ്യ ഗോള്‍ പിറന്നത്. രാഹുല്‍ ബോക്സിനുള്ളിലേക്ക് നല്‍കിയ ക്രോസ് സഹല്‍ സ്വീകരിച്ചു. സഹലിന്റെ പാസ് സ്വീകരിച്ച ലൂണ അനായാസം പന്ത് വലയിലെത്തിച്ചു. രണ്ട് മിനുറ്റുകള്‍ക്ക് ശേഷം ദിമിത്രിയോസിനെ ഗോവന്‍ താരം അന്‍വര്‍ അലി ബോക്സിനുള്ളില്‍ വീഴ്ത്തി. റഫറി പെനാലിറ്റി വിധിച്ചു. കിക്കെടുത്ത ദിമിത്രിയോസിന് പിഴിച്ചില്ല. ഞൊടിയിടയില്‍ ബ്ലാസ്റ്റേഴ്സ് രണ്ട് ഗോളിന് മുന്നില്‍.അമ്പത്തിയൊന്നാം മിനിട്ടിൽ ഇവാൻ കലുഷ് നി ഗോൾ വല ചലിപ്പിച്ചതോടെ 3-0

കേരള ബ്ലാസ്റ്റേഴ്സ്

പ്രഭ്സുഖൻ ഗിൽ, സൊറൈഷാം സന്ദീപ് സിങ്, റൂയിവ ഹോർമിപാം, നിഷു കുമാർ, മാർക്കോ ലെസ്‌കോവിച്ച്, അഡ്രിയാൻ ലൂണ, ജീക്‌സൺ സിങ്, സഹൽ അബ്ദുള്‍ സമദ്, ദിമിത്രിയോസ് ഡയമന്റകോസ്, രാഹുൽ കെ പി, ഇവാൻ കലിയുസ്‌നി

എഫ് സി ഗോവ

ധീരജ് മൊയ്‌റാങ്‌തെം, അൻവർ അലി, സെറിട്ടൺ ഫെർണാണ്ടസ്, രക്ഷകൻ ഗാമ, ഐബൻഭ ഡോഹ്‌ലിങ്, ബ്രാൻഡൻ ഫെർണാണ്ടസ്, ആയുഷ് ദേവ് ഛേത്രി, ഇകർ ഗുരോത്‌ക്‌സേന, എഡ്വാർഡോ ബേഡിയ പെലേസ്, നോഹ് വെയിൽ സദൗയി, അൽവാരോ വാസ്‌ക്വസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button