കോട്ടയം: കേരള കോൺഗ്രസ് എം മുന്നണി മാറിയതോടെ, ഒഴിവുവന്ന സീറ്റുകളിൽ കോൺഗ്രസിന് കൂടുതൽ പ്രാതിനിധ്യം അവകാശപ്പെട്ട് കോൺഗ്രസ് ഡിസിസി. ഈ സീറ്റുകളെല്ലാം തങ്ങൾക്ക് നൽകണമെന്ന് അവകാശപ്പെട്ട പിജെ ജോസഫ് വിഭാഗത്തിന് വൻ തിരിച്ചടിയാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്.
ജോസഫ് വിഭാഗത്തിന് കേരള കോൺഗ്രസിന്റെ മുഴുവൻ സീറ്റും വിട്ടുകൊടുക്കാനാവില്ലെന്ന് ഡിസിസി നിലപാടെടുത്തു. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും പാർട്ടിക്ക് ജില്ലയിൽ കൂടുതൽ പ്രാതിനിധ്യം വേണമെന്നും നേതാക്കൾ പറഞ്ഞിട്ടുണ്ട്. യോഗത്തിൽ പങ്കെടുത്ത ഉമ്മൻചാണ്ടിയോടാണ് നേതാക്കൾ ഇക്കാര്യം ആവശ്യപ്പെട്ടത്. ഈ വിഷയത്തിൽ നാളെ കോൺഗ്രസ് നേതാക്കൾ പിജെ ജോസഫുമായി ഉഭയകക്ഷി ചർച്ച നടത്തും.
കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് നല്‍കിയ അതേ സീറ്റികളില്‍ തങ്ങള്‍ മത്സരിയ്ക്കുമെന്ന് പി.ജെ.ജോസഫ് വ്യക്തമാക്കിയിരുന്നു. ഒരു സീറ്റു പോലും അധികമാവശ്യമില്ല.മത്സരസന്നദ്ധരായി നേതാക്കളുടെ ഒരു നീണ്ടനിരതന്നെ പാര്‍ട്ടിയിലുണ്ട് താനും.പുറത്തുവരുന്ന വിവരങ്ങളനുസരിച്ച് ഉദാരമായ പരിഗണനയാവും സീറ്റുവിഷയത്തില്‍ സി.പി.എം ജോസ് പക്ഷത്തിന് നല്‍കുക.ഇതേ സമയത്ത് സീറ്റുകള്‍ കോണ്‍ഗ്രസിന് വിട്ടുനല്‍കേണ്ടി വന്നാല്‍ വന്‍ പൊട്ടിത്തെറിയാവും ജോസഫ് പക്ഷത്തുണ്ടാവുക.