NationalNews

അടിയന്തര സിറ്റിങ് നടത്തി ജയിൽമോചിതനാക്കണമെന്ന് കെജ്‌രിവാൾ; ബുധനാഴ്ച പരി​ഗണിക്കാമെന്ന് ഹൈക്കോടതി

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിലെ അറസ്റ്റ് ചോദ്യംചെയ്ത് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. അടിയന്തര സിറ്റിങ് നടത്തി തന്നെ ജയിൽമോചിതനാക്കണമെന്ന് ആവശ്യപ്പെട്ടാണ് കെജ്‌രിവാൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാൽ, ഹർജി അടിയന്തരമായി കേൾക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഹർജി അടുത്ത ബുധനാഴ്ച പരി​ഗണിക്കാമെന്ന് കോടതി അറിയിച്ചു.

വ്യാഴാഴ്ചരാത്രി അറസ്റ്റിലായ കോടതി മാർച്ച് 28 വരെ ഇ.ഡി. കസ്റ്റഡിയിൽ വിട്ടിരുന്നു. ഒമ്പതുതവണ ബോധപൂർവം സമൻസ് അവഗണിച്ച കെജ്‌രിവാൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന ഇ.ഡി.യുടെ വാദം അംഗീകരിച്ചാണ് സി.ബി.ഐ. പ്രത്യേക കോടതി ജഡ്ജി കാവേരി ബവേജ കെജ്‌രിവാളിനെ കസ്റ്റഡിയിൽ വിട്ടത്. അറസ്റ്റിൽനിന്ന് സംരക്ഷണം തേടിയുള്ള കെജ്‌രിവാളിന്റെ അപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി മണിക്കൂറുകൾക്കകമാണ് വ്യാഴാഴ്ച രാത്രി അദ്ദേഹത്തെ അറസ്റ്റുചെയ്തത്.

തന്റെ ജീവിതം നാടിന് സമർപ്പിക്കുന്നുവെന്നായിരുന്നു വ്യാഴാഴ്ച കെജ്‌രിവാൾ മാധ്യമങ്ങളോട് പറഞ്ഞത്. ജയിലിനകത്തായാലും പുറത്തായാലും താൻ രാജ്യത്തെ സേവിക്കുമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം തന്റെ ഭാര്യ സുനിത കെജ്‌രിവാളിനയച്ച സന്ദേശവും ശനിയാഴ്ച പുറത്തുവന്നിരുന്നു.

സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നത് തുടരണം. ബി.ജെ.പി പ്രവര്‍ത്തകരോട് വെറുപ്പ് പാടില്ല. അവര്‍ നമ്മുടെ സഹോദരീ സഹോദരന്മാരാണ്. ഒരു ജയിലിനും എന്നെ അധികകാലം അഴിക്കുള്ളിലാക്കാന്‍ കഴിയില്ല. ഞാന്‍ ഉടന്‍ പുറത്ത് വന്ന് നല്‍കിയ ഉറപ്പുകള്‍ പാലിക്കും-കെജ്‌രിവാള്‍ സന്ദേശത്തില്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button