23.6 C
Kottayam
Wednesday, November 27, 2024

‘മഞ്ജു കൂടി ഉണ്ടായിരുന്നുവെങ്കിൽ ഫ്രെയിം കുറച്ച് കൂടി മനോഹരമായേനെ’ മീനാക്ഷിയേക്കുറിച്ച്‌ അഭിമാനമെന്ന് കാവ്യ

Must read

കൊച്ചി: നടൻ ദിലീപിന്റെ മകൾ മീനാക്ഷി ദിലീപ് തന്റെ എംബിബിഎസ് പഠനം വിജയകരമായി പൂർത്തിയാക്കി ബിരുദധാരിയായി. മീനാക്ഷി തന്നെ തന്റെ ബിരുദ ദാന ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കിട്ടിട്ടുണ്ട്. മീനാക്ഷിയുടെ സോഷ്യൽമീഡിയ പോസ്റ്റ് എത്തുന്നതിനും മണിക്കൂറുകൾക്ക് മുമ്പ് തന്നെ ദിലീപിന്റെയും കാവ്യയുടെയും ഫാൻസ് പേജുകളിൽ മീനാക്ഷിയുടെ ​ഗ്രാജുവേഷൻ സെറിമണിയുടെ വീഡിയോകൾ പ്രചരിച്ച് തുടങ്ങിയിരുന്നു.

മകൾ ഡോക്ടറായി കാണാൻ അതിയായ ആ​ഗ്രഹം ദിലീപിനുണ്ടായിരുന്നു. മീനാക്ഷി തന്നെയാണ് മെഡിക്കൽ ഫീൽഡ് ഉപരി പഠനത്തിനായി തെരഞ്ഞെടുത്തതും അതിനുള്ള ഹോംവർക്കുകൾ സ്കൂൾ കാലം മുതൽ ചെയ്ത് തുടങ്ങിയതും. നീറ്റ് പരീക്ഷ എഴുതിയ ശേഷമാണ് ചെന്നൈയിൽ എംബിബിഎസിന് മീനാക്ഷി ചേർന്നത്.

ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കൽ കോളേജിൽ നിന്നാണ് മീനാക്ഷി എംബിബിഎസ് നേടിയത്. മകളുടെ ബിരുദ ദാന ചടങ്ങിൽ പങ്കാളികളാകാൻ ദിലീപും കാവ്യയും എല്ലാ തിരക്കുകളും മാറ്റിവെച്ച് എത്തിയിരുന്നു. ചുവന്ന ലേഡീസ് സ്യൂട്ടും പോയിന്റഡ് ഹൈ ഹീൽ ഷൂവും ധരിച്ച് ക്ലാസി ലുക്കിലാണ് മീനാക്ഷി എത്തിയത്. ദൈവത്തിന് നന്ദി… ഒരു സ്വപ്നം പൂവണിഞ്ഞിരിക്കുന്നു.

എന്റെ മകൾ മീനാക്ഷി ഇനി ഡോക്ടർ. അവളോട് സ്നേഹവും ബഹുമാനവും എന്നാണ് മകളുടെ പുതിയ നേട്ടത്തിന്റെ ചിത്രങ്ങൾ പങ്കിട്ട് ദിലീപ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. കാവ്യയും പ്രിയ പുത്രിയെ അഭിനന്ദിച്ച് എത്തിയിട്ടുണ്ട്. അഭിനന്ദനങ്ങൾ ഡോ. മീനാക്ഷി ഗോപാലകൃഷ്ണൻ. നീ അത് നേടിയിരിക്കുന്നു. നിന്റെ അർപ്പണബോധവും കഠിനാധ്വാനവുമാണ് നിന്നെ ഇന്ന് ഇവിടെ എത്തിച്ചത്. ഇന്ന് ഞങ്ങൾ മീനുവിനെ ഓർത്ത് അഭിമാനിക്കുന്നു.

നിനക്ക് ഇനിയും വളരെയധികം കഴിവുണ്ടെന്ന് ഞങ്ങൾക്കറിയാം. ദൈവം ഇനിയും അനുഗ്രഹിക്കട്ടെ. ഇന്നും എന്നും സ്നേഹത്തോടെയും അഭിമാനത്തോടെയും… എന്നാണ് കാവ്യ മീനാക്ഷിക്ക് ആശംസകൾ നേർന്ന് കുറിച്ചത്. മീനാക്ഷിയേയും ചേർത്ത് പിടിച്ച് നിൽക്കുന്ന കാവ്യയേയും ദിലീപിനേയും കാവ്യ പങ്കിട്ട കുറിപ്പിനൊപ്പമുള്ള ഫോട്ടോയിൽ കാണാം.

മകളുടെ നേട്ടത്തിൽ വലിയ ആഹ്ലാദത്തിലാണ് ദിലീപിന്റെ കുടുംബം. മലയാള സിനിമയിലെ താരങ്ങളും മീനാക്ഷിയുമായി സൗ​ഹൃദമുള്ള സ്റ്റാർ കിഡ്സുമെല്ലാം ആശംസകളും സ്നേഹവും അറിയിച്ച് എത്തിയിട്ടുണ്ട്. അച്ഛനെ പോലെ പ്രശസ്തിയും ഒരുപാട് നന്മയും നിറഞ്ഞ ഡോക്ടറായി മീനാക്ഷി മാറാനുള്ള ആശംസകളും ആരാധകർ കുറിച്ചിട്ടുണ്ട്.

മീനാക്ഷിയുടെ നേട്ടത്തിൽ മതിമറന്ന് സന്തോഷിക്കുന്ന കാവ്യയെ പ്രശംസിച്ചും കമന്റുകളുണ്ട്. അമ്മ മകൾ എന്നതിലുപരി നല്ലൊരു ബോണ്ടിങ് കാവ്യയും മീനാക്ഷിയും തമ്മിലുണ്ട്.

അതുകൊണ്ട് തന്നെയാണ് ഇത്രയേറെ നെ​ഗറ്റീവുകൾക്കിടയിലും കാവ്യയെ മീനാക്ഷി ചേർത്ത് പിടിച്ചിരിക്കുന്നതും. അതേസമയം മീനാക്ഷി ഡോക്ടറായ സന്തോഷത്തിൽ പങ്കുചേരാൻ അമ്മ മഞ്ജു കൂടി വേണമായിരുന്നുവെന്ന കമന്റുകളുമുണ്ട്.

മഞ്ജു കൂടി ഉണ്ടായിരുന്നുവെങ്കിൽ ഫ്രെയിം കുറച്ച് കൂടി മനോഹരമാകുമായിരുന്നുവെന്നാണ് ഇപ്പോഴും ദിലീപ്-മഞ്ജു ജോഡിയെ സ്നേഹിക്കുന്നവർ കുറിച്ചത്. ദിലീപുമായി ബന്ധം വേർപ്പെടുത്തി മഞ്ജു പോയപ്പോൾ അച്ഛനൊപ്പം പോകാനുള്ള താൽപര്യം മീനാക്ഷി സ്വമേധയ എടുത്തതാണ്.

അതിനെ മഞ്ജുവും പിന്തുണയ്ക്കുകയായിരുന്നു. വെറും ഡോക്ടറല്ല കലാകാരിയായ ഡോക്ടറാണ് മീനാക്ഷി ദിലീപ്. പഠനത്തോടൊപ്പം നൃത്തവും അതേ താൽപര്യത്തോടെ ജീവിതത്തിൽ ഒപ്പം കൂട്ടിയിട്ടുണ്ട് മീനാക്ഷി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

'മകളെ വിളിക്കാനും സംസാരിക്കാനും രാഹുൽ സമ്മതിക്കില്ല, ഫോൺ പൊട്ടിച്ചു കളഞ്ഞു', പന്തീരാങ്കാവ് യുവതിയുടെ അച്ഛൻ

കോഴിക്കോട് : പന്തീരാങ്കാവ് ഗാർഹിക പീഡന പരാതിയിൽ വീണ്ടും കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി പറവൂർ സ്വദേശിയായ യുവതിയുടെ അച്ഛൻ. മകളെ ഫോണിൽ വിളിക്കാനും സംസാരിക്കാനും രാഹുൽ സമ്മതിച്ചില്ലെന്നും, ഫോൺ പോലും രാഹുൽ സ്വന്തം കയ്യിലാണ്...

പനി ബാധിച്ച് മരിച്ച പ്ലസ്ടു വിദ്യാർത്ഥിനി 5 മാസം ഗർഭിണി? ദുരൂഹത; കേസെടുത്തു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ പനി ബാധിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിൽ ദുരൂഹത. മരണത്തിന് പിന്നാലെ നടത്തിയ പോസ്റ്റ്‍മോർട്ടത്തിൽ വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായിരുന്നുവെന്ന് കണ്ടെത്തി. 17കാരിയായ പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയായിരുന്നുവെന്നാണ് പോസ്റ്റ്‍മോർട്ടത്തിലെ കണ്ടെത്തൽ. പത്തനംതിട്ട...

ചാർജിനിട്ട ടോർച്ച് പൊട്ടിത്തെറിച്ചു, വീടിൻ്റെ കിടപ്പ് മുറിക്ക് തീ പിടിച്ചു, ലക്ഷങ്ങളുടെ നാശനഷ്ടം

മലപ്പുറം: എടപ്പാളിൽ ചാർജ് ചെയ്യാൻ വെച്ച ടോർച്ച് പൊട്ടിത്തെറിച്ച് വീടിൻ്റെ കിടപ്പ് മുറിക്ക് തീ പിടിച്ച് നാശനഷ്ടം. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. നടക്കാവ് കാലടി റോഡിലെ വലിയ പീടിയേക്കൽ ഫാരിസിൻ്റെ വീട്ടില്‍...

പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട്; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി,എഡിജിപി റിപ്പോർട്ട് തേടി

കൊച്ചി: ശബരിമല പതിനെട്ടാം പടിയിൽ നിന്ന്  പൊലീസ് ഉദ്യോഗസ്ഥർ ഫോട്ടോയെടുത്ത സംഭവത്തിൽ വിമര്‍ശനവുമായി ഹൈക്കോടതി. ഇത്തരം സംബവങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സന്നിധാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം പ്രശംസനീയമാണ്. എന്നാൽ, ഇത്തരം...

പാലക്കാട്ടെ 18 ബിജെപി കൗൺസിലർമാരെയും സ്വാഗതം ചെയ്ത് കോൺഗ്രസ്; നഗരസഭാ അധ്യക്ഷക്കും സ്വാഗതമെന്ന് വികെ ശ്രീകണ്ഠൻ

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ തോല്‍വിക്ക് പിന്നാലെയുണ്ടായ പൊട്ടിത്തെറിയ്ക്കിടെ നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍മാരെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്. ബിജെപി നേതൃത്വവുമായി പിണങ്ങി നിൽക്കുന്ന പാലക്കാട്ടെ ബിജെപിയുടെ 18 കൗണ്‍സിലര്‍മാരെയും കോണ്‍ഗ്രസിലേക്ക് സ്വാഗതം...

Popular this week