ശ്രീധരന്‍ പിള്ളയുടെ പ്രസംഗം എന്തൊരു വെറുപ്പിക്കലാണെന്ന് ജന്മഭൂമി എഡിറ്റര്‍
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയുടെ പ്രസംഗം എന്തൊരു വെറുപ്പിക്കലാണെന്ന് ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുരുവായൂരില്‍ ക്ഷേത്ര ദര്‍ശനത്തെ തുടര്‍ന്ന് ബി.ജെ.പി മോദിയെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച പൊതുയോഗത്തിലെ ശ്രീധരന്‍പിള്ളയുടെ പ്രസംഗമാണ് വെറുപ്പിക്കലെന്ന് ശശികുമാര്‍ പറഞ്ഞത്. ഫേസ്ബുക്കിലൂടെയാണ് സശികുമാറിന്റെ പ്രതികരണം. നേരിട്ട് ശ്രീധരന്‍പിള്ളയുടെ പേരെടുത്ത് പറയാതെ ശ്രീധരന്‍പിള്ള പ്രസംഗിച്ച സമയം ഉള്‍പ്പെടുത്തിയാണ് ശശികുമാറിന്റെ വിമര്‍ശനം.
ബി.ജെ.പി പ്രതീക്ഷിച്ചത്ര നേട്ടം ലോക്സഭ തെരഞ്ഞെടുപ്പില്‍ നേടാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനെ തുടര്‍ന്ന് ശ്രീധരന്‍പിള്ളയെ സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് സംഘടനക്കകത്ത് ആവശ്യമുയര്‍ന്നിരുന്നു. സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്ന് പി.എസ് ശ്രീധരന്‍ പിള്ളയെയും സംഘടനാ സെക്രട്ടറി സ്ഥാനത്തു നിന്ന് എം. ഗണേശനെയും നീക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളും വന്നിരുന്നു.
https://www.facebook.com/kavalam.sasikumar/posts/2482418255116227