കാസർഗോഡ്: കാഞ്ഞങ്ങാട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകൻ അബ്ദുൾ റഹ്മാന്റത് രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ് .യൂത്ത് ലീഗ് ഭാരവാഹി ഇർഷാദ് ഉൾപ്പടെ മൂന്നു പേർക്കെതിരെ കേസെടുത്തു. തെരഞ്ഞെടുപ്പിനേച്ചൊല്ലിയുള്ള തർക്കങ്ങളുടെ തുടർച്ചയായിരുന്നു സംഘർഷം.സംഭവത്തിനിടെ പരുക്കേറ്റ ഇർഷാദ് മംഗലാപുരത്തെ ആശുപത്രിയിൽ ചിക്ത്സയിലാണ്.
ഇന്നലെ രാത്രി കാഞ്ഞങ്ങാട് മുണ്ടത്തോട് വച്ചാണ് കുത്തേറ്റത്. ആക്രമണത്തിന് പിന്നിൽ മുസ്ലീംലീഗെന്ന് സിപിഎം ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രദേശത്ത് നേരത്തെ ലീഗ്, ഡിവൈഎഫ്ഐ സംഘർഷമുണ്ടായിരുന്നു.
എന്നാൽ ആക്രമണവുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് മുസ്ലീംലീഗ് അറിയിച്ചു. കാന്തപുരം എപി വിഭാഗത്തിന്‍റെ സജീവ പ്രവർത്തകൻ കൂടിയാണ് കൊല്ലപ്പെട്ട ഔഫ്.ആക്രമണത്തിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നഗരസഭാ പരിധിയിൽ എൽഡിഎഫ് ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തു. ഔഫിന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം കണ്ണൂര്‍ ഗവ,മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.