27.1 C
Kottayam
Monday, May 6, 2024

കാസര്‍കോഡ് കളക്ടര്‍ കൊവിഡ്‌ നിരീക്ഷണത്തില്‍,കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് രോഗസാധ്യത

Must read

കാസര്‍കോട്: കൊവിഡ് സ്ഥിരീകരിച്ച മാധ്യമപ്രവര്‍ത്തകനുമായി സമ്പര്‍ക്കത്തില്‍ വന്നെന്ന് കണ്ടെത്തിയതിനാല്‍ ജില്ലാ കളക്ടറെ നിരീക്ഷണത്തിലാക്കി. ജില്ലാ കളക്ടര്‍ സജിത്ത് ബാബുവിനെയാണ് ആരോഗ്യവിദഗ്ദ്ധരുടെ നിര്‍ദേശപ്രകാരം നിരീക്ഷണത്തിലാക്കിയത്.

കാസര്‍കോട് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച സ്വകാര്യ ചാനലിലെ റിപ്പോര്‍ട്ടറുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതോടെയാണ് ജില്ലാ കലക്ടര്‍ നിരീക്ഷണത്തില്‍ പോയത്. ഈ മാസം 19-ന് ഈ മാധ്യമപ്രവര്‍ത്തകന്‍ കളക്ടറുടെ അഭിമുഖം എടുത്തിരുന്നു.

മാധ്യമപ്രവര്‍ത്തകന് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇയാളുമായി സമ്പര്‍ക്കത്തില്‍ വന്നവരുടെ വിവരങ്ങള്‍ ശേഖരിച്ചു ഇതോടെയാണ് ജില്ലാ കളക്ടറും സമ്പര്‍ക്കത്തില്‍ വന്നിരുന്നുവെന്ന് മനസിലായത്. വിവരം കിട്ടിയതോടെ ജില്ലാ കളക്ടര്‍ സജിത്ത് ബാബുവും അദ്ദേഹത്തിന്റെ ഗണ്‍മാന്‍, ഡ്രൈവര്‍ എന്നിവരും നിരീക്ഷണത്തില്‍ പോകുകയായിരുന്നു. ഇവരുടെയെല്ലാം സാംപിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ട്.

ആദ്യഘട്ടത്തില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള ജില്ലയായിരുന്നു കാസര്‍കോട്. ഈ ഘട്ടത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടത്തിയ അതിശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണം 12 ആയി ചുരുങ്ങിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week