27.6 C
Kottayam
Monday, November 18, 2024
test1
test1

കാർത്യായനിയമ്മ അന്തരിച്ചു: രാജ്യത്തെ ഏറ്റവും പ്രായം കൂടിയ റാങ്കുകാരി, നാരീശക്തി പുരസ്കാര ജേതാവ്

Must read

ആലപ്പുഴ: രാജ്യത്തെ ഏറ്റവും പ്രായം കൂടിയ റാങ്കുകാരിയായി ചരിത്രമെഴുതിയ കാർത്യായനിയമ്മ അന്തരിച്ചു. 102 വയസ്സായിരുന്നു. ചേപ്പാട് മുട്ടം ചിറ്റൂർ പടീറ്റതിൽ വീട്ടിൽ ചൊവ്വാഴ്ച രാത്രി 12 മണിയോടെയായിരുന്നു മരണം. പക്ഷാഘാതത്തെ തുടർന്ന് ഏറെ നാളായി കിടപ്പിലായിരുന്നു. തൊണ്ണൂറ്റിയാറാം വയസിൽ സാക്ഷരതാ മിഷന്റെ അക്ഷരലോകം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയാണ് കാർത്യായനിയമ്മ രാജ്യത്തിന് തന്നെ പ്രചോദനമായത്.

കാർത്യായനിയമ്മയുടെ നാരി ശക്തി പുരസ്കാര നേട്ടം രാജ്യാന്തര തലത്തിലും വാർത്തയായിരുന്നു. യുനെസ്കോയുടെ ഗുഡ് വിൽ അംബാസഡറായും തെരഞ്ഞെടുക്കപ്പെട്ടു. 2017 ല്‍ വീടിനടുത്തുള്ള കണിച്ചനെല്ലൂർ എൽപി സ്കൂളില്‍ വെച്ചായിരുന്നു കാർത്ത്യായനി അമ്മ അക്ഷരലക്ഷം പരീക്ഷ എഴുതുന്നത്. രാജ്യത്തെ ഏറ്റവും പ്രായം കൂടിയായ സാക്ഷരതാ പഠിതാവ് എന്ന ബഹുമതി നേടിയ കാർത്യായനിയമ്മ പരീക്ഷയില്‍ റാങ്കോടെ വിജയിക്കുകയും ചെയ്തു.

പരേതനായ കൃഷ്ണപിള്ളയാണ് ഭർത്താവ്. മക്കൾ: പൊന്നമ്മ, അമ്മിയമ്മ, പരേതരായ ശങ്കരൻകുട്ടി, മണി, മോഹനൻ, രത്നമ്മ. സംസ്കാരം നാളെ വൈകീട്ട് വീട്ടുവളപ്പിൽ നടക്കും. കാർത്യായനിയമ്മയുടെ വിയോഗത്തില്‍ അനുസ്മരിച്ച് മുഖ്യമന്ത്രി ഉള്‍പ്പെടേയുള്ളവർ രംഗത്ത് വന്നു. ‘കേരളത്തിന്റെ അഭിമാനമാണ് കാർത്യായനിയമ്മ. ഒരു മാതൃകാ വ്യക്തിത്വത്തെയാണ് വിയോഗത്തിലൂടെ നമുക്ക് നഷ്ടപ്പെട്ടത്’ മുഖ്യമന്ത്രി അനുശോചന കുറിപ്പില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ അനുശോചന കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ

രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരതാ പഠിതാവായ കാർത്യായനിയമ്മയുടെ നിര്യാണത്തിൽ അനുശോചിക്കുന്നു.

സാക്ഷരതാ മിഷൻ വഴി നടപ്പാക്കിയ അക്ഷരലക്ഷം പദ്ധതിയിൽ 96-ാം വയസ്സിൽ പങ്കെടുത്ത് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയത് കാർത്യായനി അമ്മയായിരുന്നു. നാലാം തരം തുല്യതാ ക്ലാസിൽ ചേർന്ന് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് നാരീശക്തി പുരസ്കാരം കാർത്യായനിയമ്മയ്ക്ക് ലഭിക്കുന്നത്. തുടർന്ന് പഠിക്കണമെന്ന ആഗ്രഹം നേരിട്ട് കണ്ടപ്പോൾ പറഞ്ഞിരുന്നു. പത്താം ക്ലാസും ജയിച്ച് തനിക്കൊരു ജോലിയും വേണമെന്നാണ് അന്ന് കാർത്യായനിയമ്മ പറഞ്ഞിരുന്നത്. ആത്മവിശ്വാസവും നിശ്ചയദാർഢ്യവുമാണ് ആ വാക്കുകളിൽ ഉണ്ടായിരുന്നത്.

നാരീശക്തി പുരസ്കാരം വാങ്ങിയ ശേഷവും പുരസ്കാരവുമായി നേരിട്ട് കാണാൻ വന്നിരുന്നു. കുട്ടിക്കാലം മുതൽ അധ്വാനിച്ച് കുടുംബം പോറ്റേണ്ടി വന്നതിനാൽ ഇത്രയും കാലമായിട്ടും പഠനത്തിന്റെ വഴിയിൽ വരാൻ പറ്റാതിരുന്ന അവർ, ഒരവസരം കിട്ടിയപ്പോൾ, പ്രായം വകവെയ്ക്കാതെ, അതിന് സന്നദ്ധയായത് നൂറുകണക്കിന് സ്ത്രീകൾക്കാണ് പ്രചോദനമായത്.

കേരളത്തിന്റെ അഭിമാനമാണ് കാർത്യായനിയമ്മ. ഒരു മാതൃകാ വ്യക്തിത്വത്തെയാണ് വിയോഗത്തിലൂടെ നമുക്ക് നഷ്ടപ്പെട്ടത്. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രോഹിത്തിനെയും കോലിയെയും പിന്നിലാക്കി സഞ്ജുവിന്റെ കുതിപ്പ്‌! ഈ വര്‍ഷം ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങള്‍ ഇവരാണ്‌

മുംബൈ: 2024 അവസാനിക്കാനിരിക്കെ ഈ വര്‍ഷം ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരമായി സഞ്ജു സാംസണ്‍. ഇന്ത്യക്ക് വേണ്ടിയും ഐപിഎല്ലിലും കളിച്ച കണക്കുകള്‍ ഉള്‍പ്പെടുത്തിയാണ് സഞ്ജു ഒന്നാമതായത്. ഇക്കാര്യത്തില്‍ വിരാട്...

ഡല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷം; സ്കൂളുകള്‍ക്ക് ഇനി ഓൺലൈൻ ക്ലാസുകള്‍; 10, 12 ക്ലാസുകള്‍ക്ക് ബാധകമല്ല

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ വർദ്ധിച്ചുവരുന്ന വായു മലിനീകരണ തോത് കണക്കിലെടുത്ത് 9-ാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർത്ഥികള്‍ക്കും  ഓൺലൈൻ ക്ലാസ് ആയിരിക്കുമെന്ന് പ്രഖ്യാപനം. അതേസമയം 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കുള്ള ഫിസിക്കൽ ക്ലാസുകൾ...

നയന്‍സ്‌@ 40; തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാറിന് ഇന്ന് പിറന്നാള്‍

ചെന്നൈ: തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരക്ക് ഇന്ന് നാൽപതിന്‍റെ പിറന്നാള്‍ മധുരം. താരസുന്ദരിയുടെ ജീവിതം പ്രമേയമായ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയുടെ പേരില്‍ ഉയർന്ന് വന്ന വിവാദങ്ങൾക്കിടെയാണ് നയന്‍സിന്റെ നാൽപതാം ജന്മദിനം.തിരുവല്ലക്കാരി ഡയാനയില്‍ നിന്നും...

മണിപ്പൂർ സംഘർഷം കനക്കുന്നു: അസമിലെ നദിയിൽ മൃതദേഹങ്ങൾ കണ്ടെത്തി; 2 എംഎൽഎമാരുടെ വീടുകൾക്ക് കൂടി തീയിട്ടു

ഇംഫാല്‍: മണിപ്പൂരിൽ സംഘ‍ർഷം തുടരുന്നു. രണ്ട് എംഎൽഎമാരുടെ വീടുകൾക്ക് കൂടി ഇന്നലെ വൈകിട്ട് തീയിട്ടു. അസമിൽ നദിയിൽ നിന്ന് 2 മൃതദേഹങ്ങൾ കൂടി കണ്ടെത്തിയിട്ടുണ്ട്. ഇത് മണിപ്പൂരിൽ നിന്നുള്ളവരുടേതാണെന്ന് കരുതുന്നു. മണിപ്പൂരിലെ സ്ഥിതി...

അപേക്ഷയാണ്, സ്പീക്കറൊക്കെ അല്പം അഡ്ജസ്റ്റ് ചെയ്ത് വെക്കണം;പുഷ്പ 2 റിലീസിൽ തിയേറ്ററുകാരോട് പൂക്കുട്ടി

കൊച്ചി:മൂന്നുവർഷത്തെ കാത്തിരിപ്പിനുശേഷം അല്ലു അർജുൻനായകനായ പുഷ്പ 2 റിലീസിന് ഒരുങ്ങുകയാണ്. അടുത്തമാസം 5-നാണ് സിനിമയുട റിലീസ്. ഇതിന് മുന്നോടിയായി വന്ന ട്രെയിലർ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. ഇപ്പോഴിതാ സിനിമയുടെ റിലീസിനോടനുബന്ധിച്ച് ഒരു അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ്...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.