- Advertisement -
ബംഗളൂരു: കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി എ.ഐ.സി.സി പിരിച്ചുവിട്ടു. എന്നാല്‍ പ്രസിഡന്റും വര്‍കിങ് പ്രസിഡന്റും തല്‍സ്ഥാനത്ത് തുടരുമെന്നും എ.ഐ.സി.സി വ്യക്തമാക്കി. സംസ്ഥാനത്ത് പാര്‍ട്ടിക്കകത്ത് പ്രശ്‌നങ്ങള്‍ രൂക്ഷമായ സാഹചര്യത്തിലാണ് നടപടി.
സംഘടനാകാര്യ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണ് കര്‍ണാടക പി.സി.സി പിരിച്ച് വിട്ടതായി വാര്‍ത്താകുറിപ്പില്‍ അറിയിച്ചത്. പി.സി.സി പിരിച്ചുവിട്ടു എങ്കിലും അധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവുവും വര്‍ക്കിങ് പ്രസിഡന്റ് ഈശ്വര്‍ ബി ഖാന്ദ്രെയും തല്‍സ്ഥാനത്ത് തുടരും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News